ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 09:06 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂര്‍: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച കേസില്‍ തമിഴ് മാസികയായ കുമുദത്തിന്റെ എഡിറ്റര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കേസില്‍ പലതവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് തിരുപ്പൂര്‍ കോടതി നടപടി. കുമുദം മാസികയുടെ പബ്ലിഷര്‍ എം. സെല്‍വരങ്കന്‍, എഡിറ്റര്‍ എസ്. ഇളങ്കോവന്‍, പ്രിന്റര്‍ എസ്. പാല്‍ ആന്റണി രാജ് എന്നിവര്‍ക്കെതിരെയാണ് ജസ്റ്റിസ് സെന്തില്‍ രാജ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

2009 മാര്‍ച്ച് ഒന്നിന് കുമുദത്തില്‍ സോലൈ എഴുതിയ ‘ഇന്ത്യന്‍ താലിബാന്‍’ എന്ന ലേഖനമാണ് കേസിന് ആധാരം. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂര്‍ ജെ.എം.-1 കോടതിയില്‍ പരാതി നല്‍കിയത്. ലേഖനത്തിലൂടെ ആര്‍എസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളുമായി ചിത്രീകരിച്ചെന്നും ഇത് സംഘടനയുടെ പ്രതിച്ഛായയ്‌ക്ക് ഹാനികരമായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഖേദപ്രകടനത്തോടെ തിരുത്തല്‍ പ്രസിദ്ധീകരിക്കണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലേഖനത്തിന്റെ രചയിതാവ് സോലൈ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ആദ്യം കേസില്‍ പ്രതിചേര്‍ത്തത്. കേസിലെ രണ്ട് പ്രതികള്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് ഒഴിവാക്കപ്പെട്ടു. വിചാരണ തുടരുന്നതിനിടെ ലേഖകന്‍ സോലൈ മരണപ്പെട്ടു. ബാക്കിയുള്ള പ്രതികള്‍ക്കെതിരെയാണ് നിലവില്‍ നടപടികള്‍ തുടരുന്നത്.

Tags: RSSdefenceArrest WarrantEditorkumudam
Share
Tweet
SendShare

More News from this section

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

Latest News

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

പിതാവിന്റെ വിയോഗം; ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies