ഉണ്ണിക്കണ്ണൻമാർ നിറഞ്ഞു, ഗോപികമാർ നൃത്തം ചവിട്ടി; നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിക്കണ്ണൻമാർ നിറഞ്ഞു, ഗോപികമാർ നൃത്തം ചവിട്ടി; നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 07:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും. ജൻമാഷ്ടമിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരാണ് അണിനിരന്നത്. വാദ്യമേളങ്ങൾക്കും കൃഷ്ണസ്തുതികൾക്കുമൊപ്പം ഗോപികമാർ നൃത്തം വച്ചതോടെ ക്ഷേത്രമുറ്റങ്ങളും നഗരവീഥികളുമൊക്കെ വൃന്ദാവനമായി മാറി. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന ആശയത്തിലാണ് ഇക്കുറി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി. പ്രകൃതിയാണ് ദൈവമെന്നും സ്ത്രീ സുരക്ഷയെപ്പറ്റിയും കൃഷ്ണൻ പഠിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണന്റെ നന്മകൾ ഉണ്ണിക്കണ്ണന്മാരിലൂടെ പുനരവതരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ, മുൻകേന്ദ്രമന്ത്രി വി മുരളീധരൻ, ജനം ടി വി എംഡി എസ് രാജശേഖരൻ നായർ, തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യ വർമ്മ തുടങ്ങിയവരും പങ്കെടുത്തു. കേരള യൂണിവേഴ്‌സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ ഗോകുലപതാക കൈമാറി.

ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകൾ എറണാകുളം ജോസ് ജംഗ്ഷനിൽ സംഗമിച്ചു. പിന്നീട് മഹാശോഭായാത്രയായി എറണാകുളത്തപ്പൻ ക്ഷേത്ര മൈതാനത്ത് എത്തി സമാപിച്ചു.

ബാലഗോകുലം തൃശ്ശൂർ മഹാനഗരത്തിന്റെ മഹാശോഭായാത്ര പാറമേക്കാവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശോഭയാത്രകൾ പാറമേക്കാവിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് എത്തി. ബാലഗോകുലത്തിന്റെ വയനാട് സ്‌നേഹനിധി സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ശോഭായാത്ര പതാക സുരേഷ് ഗോപി കൈമാറി. കോഴിക്കോട് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും സംവിധായകനുമായ മേജർ രവിയാണ് ശോഭായാത്ര ഉദ്ഘാടനം ചെയ്തത്.

Tags: sreekrishnaJanmashtamiബാലഗോകുലംശോഭായാത്ര 2024പുണ്യമീ മണ്ണ്പവിത്രമീ ജന്മംശ്രീകൃഷ്ണജയന്തിkrishnajayanthi 2024
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies