രാജ്യത്ത് ബിഎസ്എൻഎൽ തരംഗം അലയടിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചുവരികയാണ്. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്.
397 രൂപയ്‌ക്ക് 150 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ആദ്യ 30 ദിവസം 2 ജിബി ഡാറ്റയും 100 എസ്എംഎസും നൽകുന്നു. 30 ദിവസത്തിന് ശേഷം ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ടോപ്പ്-അപ്പ് ചെയ്യണം. ഇൻകമിംഗ് കോളുകൾ 150 ദിവസത്തേക്ക് തുടരും. മറ്റ് ടെലികോം കമ്പനികൾ നൽകുന്നതിൽ നിന്ന് ലാഭകരമായ പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്.















