മലപ്പുറം എസ്പിയെ വീണ്ടും അവഹേളിച്ച് പിവി അൻവർ; ക്യാമ്പ് ഓഫീസിലെത്തി എംഎൽഎയുടെ 'ഷോ'; എസ്പി മരം മുറിച്ചു കടത്തിയെന്ന് ആരോപണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം എസ്പിയെ വീണ്ടും അവഹേളിച്ച് പിവി അൻവർ; ക്യാമ്പ് ഓഫീസിലെത്തി എംഎൽഎയുടെ ‘ഷോ’; എസ്പി മരം മുറിച്ചു കടത്തിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 11:57 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ വീണ്ടും അവഹേളിച്ച് പിവി അൻവർ എംഎൽഎ. വൈകിട്ടോടെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ അൻവർ അകത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. എസ്പി ക്യാമ്പ് ഓഫീസിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നും അതിന്റെ കുറ്റി കാണണമെന്നുമായിരുന്നു എംഎൽഎയുടെ ആവശ്യം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് എംഎൽഎ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയത്.

പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ അകത്ത് കടക്കാൻ അനുവാദം വേണമെന്ന് അറിയിച്ചു. ഇവിടുന്ന് മുറിച്ചുകൊണ്ടു പോയ മരത്തിന്റെ കുറ്റി നോക്കാനാണ് വന്നതെന്നും എഴുതിതരണോ എന്നും എംഎൽഎ ചോദിച്ചു. എന്നാൽ എസ്പിയുടെ ഓഫീസിലേക്ക് വിളിച്ച് അനുമതി തേടണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എനിക്ക് അയാളുടെ ഓഫീസിൽ പോകുന്ന പണിയല്ലെന്ന് ആയിരുന്നു അൻവറിന്റെ മറുപടി.

എസ്പിയുടെ ക്യാമ്പ് ഓഫീസ് എന്നാണ് പേരെന്നും ഇതും ഓഫീസാണെന്നുമായിരുന്നു അൻവറിന്റെ വാദം. എന്നാൽ അകത്ത് കടക്കണമെങ്കിൽ എസ്പിയുടെ അനുവാദം വേണമെന്ന് പൊലീസുകാരൻ പറഞ്ഞു. എസ്പിയെ ഔദ്യോഗിക ആവശ്യങ്ങൾക്ക് കാണാൻ അവിടേക്ക് ആരും വരാറില്ലെന്നും പൊലീസുകാരൻ അറിയിച്ചു. മനുഷ്യരുമായി ബന്ധമില്ലാത്ത കൊണ്ടാണ് ആരും അയാളെ കാണാൻ വരാത്തതെന്ന് ആയിരുന്നു അൻവറിന്റെ പ്രതികരണം. എസ്പി ഡിപിഒയിൽ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും അൻവർ പോകാൻ തയ്യാറായില്ല.

ഞാൻ അയാൾ മുറിച്ച മരത്തിന്റെ കുറ്റി കാണാൻ വന്നതാണെന്ന് ആവർത്തിച്ച് പാറാവുകാരനുമായി തർക്കിച്ചു. കാവൽ നിന്ന ഉദ്യോഗസ്ഥനോട് സീനിയർ ഓഫീസറെ വിളിച്ച് അനുമതി തേടാൻ പറഞ്ഞു. സാർ വിളിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പൊലീസുകാരനോട് നിങ്ങൾക്ക് എന്തുകൊണ്ട് വിളിച്ചകൂടെന്നായി. ഓരോന്നിനും ഓരോ ഹൈലാർക്കി ഉണ്ടെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. എസ്പിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. എസ്പിയെ കാണാൻ വന്നതല്ല എസ്പി മുറിച്ച മരത്തിന്റെ കുറ്റി കാണാൻ വന്നതാണെന്ന് അപ്പോഴും അൻവർ പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോയും അൻവർ ചിത്രീകരിച്ചിരുന്നു. ഇത് മാദ്ധ്യമങ്ങളുടെ കൈവശം എത്തിക്കുകയും ചെയ്തു.

അടുത്തിടെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പിവി അൻവർ എസ്പിയെ പരസ്യമായി അവഹേളിച്ചത് വിവാദമായിരുന്നു. അൻവറിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന പാർക്കിലെ ചങ്ങല പൊലീസുകാർ കണ്ടെത്തിക്കൊടുത്തില്ലെന്ന് ആയിരുന്നു പരാതി. ഈ സംഭവത്തിൽ എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേരളം ഞെട്ടിയ ഇലന്തൂർ നരബലിക്കേസ് ഉൾപ്പെടെ തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ശശിധരൻ.

Tags: മലപ്പുറം എസ്പിnilamburpv anvarപിവി അൻവർ എംഎൽഎMLA PV AnvarMalappuram SP PoliceS Sashidharan
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies