ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട്; ഒരുക്കങ്ങൾ പൂർത്തിയായി

ഇതാദ്യമായാണ് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തിൽ നടക്കുന്നത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 08:03 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിനുളള ഒരുക്കങ്ങൾ പാലക്കാട് പൂർത്തിയായി. ശനിയാഴ്ച മുതൽ (ആഗസ്ത് 31) സെപ്റ്റംബർ 2 വരെ പാലക്കാട് അഹല്യ കാമ്പസിലാണ് ബൈഠക് നടക്കുക. ഇതാദ്യമായാണ് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തിൽ നടക്കുന്നത്.

സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും പരിവാർ സംഘടനകളുടെ ഉൾപ്പെടെ ദേശീയ അദ്ധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികളായ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. 32 സംഘടനകളുടെ ദേശീയ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുക. ഈ സംഘടനകളുടെ പ്രവർത്തനവും സംഘടനാ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാവും.

ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യ വിഷയങ്ങൾ, ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ, ബംഗ്ളാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചർച്ചയാകും. 2025 വിജയശമി മുതൽ 2026 വിജയദശമി വരെ ആർഎസ്എസ്ശതാബ്ദി വർഷമാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തിൽ വലിയ പരിവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദമാക്കി.

31 ന് രാവിലെ 9 ന് ആരംഭിക്കുന്ന യോഗം സപ്തംബർ 2 ന് 6 മണിക്ക് സമാപിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ്, അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ എന്നിവർ പങ്കെടുക്കും.

പ്രധാനമായും അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവർത്തന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പൗരധർമ്മത്തിലൂടെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും അവകാശങ്ങൾക്കൊപ്പം കടമകളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന ആശയം പ്രചരിപ്പിക്കും. രാഷ്‌ട്രജീവിതത്തെ ശക്തിപ്പെടുത്താൻ മൗലിക അവകാശങ്ങളെ പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്. ഈ അഞ്ച് രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവർത്തന പരിശ്രമങ്ങളാണ് സംഘം ശതാബ്ദി വർഷത്തിൽ ലക്ഷ്യമിടുന്നതെന്ന് സുനിൽ ആംബേകർ വിശദീകരിച്ചു.

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴുംരാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനുപകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമായി മാറണം. സ്വദേശി എന്നതിലൂടെ രാഷ്‌ട്ര ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വത്വബോധം നേടണം എന്നതാണ് ലക്ഷ്യമിടുന്നത്. പര്യാവരണ ബോധവൽക്കരണത്തിലൂടെ പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബലറാം പങ്കെടുത്തു. ആർഎസ്എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി സന്നിഹിതനായിരുന്നു.

Tags: RSSPalakkadആർഎസ്എസ്ഡോ. മോഹൻ ഭാഗവത്സമന്വയ ബൈഠക്ക്അഡ്വ.കെ.കെ ബലറാംആർഎസ്എസ് സർസംഘചാലക്RSS Samanvay Baithak
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies