ഐപിഎൽ താരങ്ങളെ വാർത്തെടുക്കുക തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യം; നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയർത്തും: സജ്ജാദ് സേഠ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐപിഎൽ താരങ്ങളെ വാർത്തെടുക്കുക തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യം; നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയർത്തും: സജ്ജാദ് സേഠ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 11:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ ഐപിഎൽ താരങ്ങളെ വാർത്തെടുക്കുകയാണ് ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാ‍‍ർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള നിരവധി താരങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും പലർക്കും അർഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുവാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കാനും ടീമിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലൂടെ നല്ല താരങ്ങളെ രാജ്യത്തിന് സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റിന് മാത്രമല്ല, മറ്റു കായിക ഇനങ്ങൾക്കും നല്ല പിന്തുണ ലഭിച്ചാൽ മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കാനാകുമെന്നതിൽ സംശയമില്ല. ഭാവിയിൽ ക്രിക്കറ്റ് ഉൾപ്പെടെ എല്ലാ മേഖലയിലും നല്ല കളിക്കാരെ വാർത്തെടുക്കാൻ കഴിയും.ഫ്രാഞ്ചൈസി സ്വന്തമാക്കിയത് ബിസിനസ് എന്നതിലുപരി കേരളത്തിൽ സ്‌പോർട്‌സ് കൾച്ചൾ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വാഭാവികമായും ക്രിക്കറ്റ് ലീഗിൽ ബിസിനസിന് പ്രാധാന്യമുണ്ടെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ തലമുറയ്‌ക്ക് ലഭിക്കാതെ പോയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും യുവകളിക്കാർക്ക് ഉറപ്പുവരുത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎൽ താരവും ടീമിന്റെ ഐക്കൺ പ്ലെയറുമായ വിഷ്ണു വിനോദിന് ക്യാപ്റ്റൻ പദവി നൽകാതിരുന്നത് അദ്ദേഹത്തിന് കളിയിൽ കൂടുതൽ ശ്രദ്ധ ലഭിക്കാനും ടെൻഷൻ ഫ്രീയായി കളിക്കാനുമാണെന്ന് ടീം മെന്റർ സുനിൽ കുമാർ പറഞ്ഞു. ഫിനെസ് തൃശൂർ ടൈറ്റൻസിന് ലഭിച്ചത് യുവനിരയിലെ പ്രമുഖതാരങ്ങളെയാണെന്ന് ടീം കോച്ച് സുനിൽ ഒയാസിസ് പറഞ്ഞു. ക്യാപ്റ്റൻ വരുൺ നയനാർ, വിഷ്ണു വിനോദ് എന്നിവർ ഉൾപ്പെടുന്ന ടീം പരിശീലനം പൂർത്തിയാകുമ്പോൾ മികച്ച ഫോമിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുൺ നയനാർ, ഇമ്രാൻ, അഭിഷേക് പ്രതാപ് തുടങ്ങിയവർ ഉൾപ്പെടെയുള്ള താരങ്ങൾ ഭാവിയിൽ ഐപിഎല്ലിൽ കളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും എം.എസ് ധോണിയാണ് റോൾമോഡൽ എന്നും ക്യാപ്റ്റൻ വരുൺ നയനാർ പറഞ്ഞു.

Tags: cricketleaguekerala
Share
Tweet
SendShare

More News from this section

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

Latest News

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies