ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 09:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:ചലച്ചിത്ര സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഇന്നു വൈകിട്ട് 5.30ന് നടക്കും. തിരുവനതപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്.

‘ശ്രീമോഹനം’ എന്ന പേരിലുള്ള പരിപാടിയില്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും.

പ്രശസ്ത പിന്നണിഗായകന്‍ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ചേർത്തൊരുക്കുന്ന ഗാനസന്ധ്യയും അരങ്ങേറും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ സെക്രട്ടറി സി ശിവന്‍കുട്ടി സ്വാഗതം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പുരസ്‌കാരജേതാവ് മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി മംഗളപത്രം വായിച്ച് സമര്‍പ്പിക്കും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. മുന്‍നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആല്‍ബം നിംസ് എംഡി ഡോ ഫൈസല്‍ഖാന്‍ മോഹന്‍ലാലിന് നല്‍കും.

സിനിമയിലെ സമഗ്രസംഭാവനയ്‌ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ നല്‍കും. ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ജയശേഖരന്‍നായര്‍ നന്ദി പറയും. തുടര്‍ന്ന് ഗാനസന്ധ്യ അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനത്തിന് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: cm pinarayi vijayanmohanlal
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies