പീഡനാരോപണ വിധേയനായ നടന് ഇടവേള ബാബുവിനൊപ്പമുള്ള പഴയ വീഡിയോയുടെ പേരിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് നടി ശാലിൻ സോയ. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും , അവരെ വെറുക്കുന്നുവെന്നും സമൂമമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ താരം പറയുന്നു.
‘ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ എടുത്ത ടിക് ടോക്ക് വീഡിയോ ആയിരുന്നു അത്. ഈ ഗാനം അക്കാലത്ത് ട്രെന്‍ഡിംഗായിരുന്നു, അദ്ദേഹത്തിന് അതേ പേരുള്ളതിനാല്‍ അദ്ദേഹവുമായി പാട്ട് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. ഈ സമയത്ത് അത് വൈറലാക്കി എന്നെ അപമാനിക്കുന്നത് സൈബര്‍ ദുരുപയോഗത്തിന്റെ മറ്റൊരു തലമാണ്. ഇക്കാര്യത്തില്‍ വിശദീകരണവുമായി ഞാന്‍ വന്നാല്‍ ഇന്റര്‍നെറ്റില്‍ ട്രോളിംഗ് ഉണ്ടാകും. സൈബര്‍ ലോകം ക്രൂരമാണ്. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും അവരെ ഞാന്‍ വെറുക്കുന്നു ‘ എന്നും ശാലിന് പറയുന്നു.















