ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വഗാതാർഹം; മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്, അതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം: മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വഗാതാർഹം; മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്, അതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 02:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വിവാദങ്ങളിൽ നിന്നും വിട്ടുനിന്നതല്ലെന്നും തന്റെ വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കേണ്ടി വന്നതാണെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നിർവഹിക്കുന്നതിനിടെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. കമ്മിറ്റിക്ക് മുന്നിൽ എനിക്ക് പറയാനുള്ളത് വ്യക്തമാക്കിയിരുന്നു. താരസംഘടനയായ അമ്മ, ഞങ്ങൾക്കെല്ലാവർക്കും കുടുംബം പോലെയായിരുന്നു. 500ലധികം താരങ്ങുള്ള ഒരു കുടുംബമായിരുന്നു അമ്മ. അത്തരമൊരു സംഘടന തുടങ്ങിയത് താരങ്ങളുടെ ക്ഷേമത്തിനായിരുന്നു. അവർക്ക് പ്രശ്‌നങ്ങൾ വരുമ്പോൾ അത് പരിഹരിക്കാനും ഞങ്ങൾ സന്നദ്ധത കാണിച്ചിരുന്നു”. എന്നാൽ ചില ദാരുണ സംഭവങ്ങളിലൂടെയാണ് ഇന്ന് മലയാള സിനിമ കടന്നു പോകുന്നതെന്നും മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. സിനിമയിലെ നിരവധി കാര്യങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരുമിച്ചാണ് മുന്നോട്ടു നീങ്ങേണ്ടത്. എന്നാൽ എല്ലാ കാര്യങ്ങൾക്കും അമ്മ എന്ന സംഘടനയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവന്നത്. സംഘടനയിലെ മുതിർന്ന വ്യക്തികളോടും അഭിഭാഷകരോടും മറ്റ് എല്ലാ വ്യക്തികളുടെയും അഭിപ്രായം തേടിയാണ് സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞതെന്നും മോഹൻലാൽ വ്യക്തമാക്കി.

അമ്മ ചെയ്തു വന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളും തുടർന്നും നടത്തും. ഒരുപാട് ആളുകളുടെ കഠിനാധ്വാനമാണ് മലയാള സിനിമാ മേഖലയെ ഇവിടെ വരെയെത്തിച്ചത്. എന്നാൽ മലയാള സിനിമയെ തകർക്കുന്ന വിധത്തിലുള്ള പ്രവണതകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായ അന്വേഷണം സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അമ്മ സംഘടനയിൽ ആർക്കു വേണമെങ്കിലും മുന്നോട്ടു വരാം. അവർ അമ്മയെ മുന്നോട്ടു നയിക്കുമെന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടതെന്നും മോഹൻലാൽ വ്യക്തമാക്കി.

Tags: mohanlalHema Comitte Report
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies