​ഗി​ഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ e-Shram പോർട്ടൽ; പ്രഖ്യാപനവുമായി തൊഴിൽമന്ത്രാലയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗി​ഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ e-Shram പോർട്ടൽ; പ്രഖ്യാപനവുമായി തൊഴിൽമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ഗി​ഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം. വിവിധ സാമൂഹ്യ-സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ e-Shram പോർട്ടൽ ഗി​ഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി തുറന്നുകൊടുക്കുമെന്ന് മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പോർട്ടലിൽ ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന സമാന ആനുകൂല്യങ്ങൾ ​ഗി​ഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം.

അസംഘടിത തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താനായി തൊഴിൽമന്ത്രാലയം രൂപപ്പെടുത്തിയ പോർട്ടലാണ് e-Shram. ഇതുവഴി സൗജന്യ റേഷൻ, പൊതു ഇൻഷുറൻസ് ആനുകൂല്യങ്ങൾ, വാർഷിക യാത്രാ പേയ്മെന്റുകൾ എന്നിവ തൊഴിലാളികൾക്ക് ലഭ്യമാകും.

2023-24 സാമ്പത്തിക വർഷത്തെ സർവേ പ്രകാരം, 2029-39 ആകുമ്പോഴേക്കും രാജ്യത്തെ ​ഗി​ഗ് വർക്കർമാരുടെ എണ്ണം 23.5 ദശലക്ഷമായി ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കായി സാമൂഹിക-സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കം. ​ഗി​ഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷയ്‌ക്കുള്ള അവകാശം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

സ്വി​ഗ്​​ഗി, സൊമാറ്റോ, ഫ്ലിപ്കാർട്ട്, ആമസോൺ ഡെലിവറി തൊഴിലാളികൾ, ഊബർ-ഒല ഡ്രൈവർമാർ, ഐടി മേഖലയിലെ സ്വതന്ത്ര സേവനദാതാക്കൾ എന്നിവരെല്ലാം ​ഗി​ഗ് തൊഴിലാളികളിൽ ഉൾപ്പെടുന്നവരാണ്. e-Shram പോർട്ടലിൽ ​ഗി​ഗ് തൊഴിലാളികളുടെ രജിസ്ട്രേഷൻ കൂടി വരുന്നതോടെ ഇവരുടെ പേരുവിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭ്യമാകും. ഇതിന് പിന്നാലെ ​ഗി​ഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിനുള്ള നയങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.

Tags: mansukh mandaviyae-ShramGig Workers
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies