ബ്രൂണെയിലെ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് മോദി; ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രൂണെയിലെ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് മോദി; ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

ബന്ദർ സെരി ബെഗാവൻ: ബ്രൂണെയിലെ പ്രശസ്തമായ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. തലസ്ഥാനനഗരമായ ബന്ദർ സെരി ബെഗാവാനിലുള്ള പള്ളിയിലെത്തിയ മോദിയെ മതകാര്യ മന്ത്രി പെഹിൻ ഡാറ്റോ ഉസ്താസ് ഹാജി അവാങ് ബദറുദ്ദീൻ സ്വീകരിച്ചു. ബ്രൂണെയിലെ ആരോഗ്യമന്ത്രി ഡോ. ഹാജി മുഹമ്മദ് ഇഷാമും സന്നിഹിതനായിരുന്നു.

ബ്രൂണെയിലുള്ള ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളും പള്ളിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബ്രൂണെയിലെ 28-ാമത് സുൽത്താനായ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. ഇപ്പോഴത്തെ സുൽത്താന്റെ പിതാവാണ് അദ്ദേഹം. ഒമർ അലി സൈഫുദ്ദീൻ മൂന്നാമൻ തുടങ്ങിവച്ച പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 1958-ൽ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പള്ളികളിൽ ഒന്നാണിത്. നേരത്തെ ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്‌ഘാടന ചടങ്ങിൽ അദ്ദേഹം ദീപം തെളിക്കുകയും ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ചടങ്ങിലെത്തിയ ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏകദേശം 14,000 ഇന്ത്യക്കാരാണ് ബ്രൂണെയിൽ താമസിക്കുന്നത്. ബ്രൂണെയുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്‌ക്കും വികാസത്തിനും ഇന്ത്യൻ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും സംഭാവനകൾ വിലപ്പെട്ടതാണ്.

Tags: inaugurationpm modiOmar Ali Saifuddien MosqueBrunei Visit
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies