"സിനിമയുടെ ക്രെഡിറ്റാണ് വിഷയം, താരങ്ങളെക്കാൾ പ്രശ്നം ആരാധകർക്ക്; ചിത്രത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരും തുല്യ അവകാശികളാണ്": അമർ കൗശിക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“സിനിമയുടെ ക്രെഡിറ്റാണ് വിഷയം, താരങ്ങളെക്കാൾ പ്രശ്നം ആരാധകർക്ക്; ചിത്രത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരും തുല്യ അവകാശികളാണ്”: അമർ കൗശിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിനെ ചൊല്ലി താരങ്ങളേക്കാൾ അവരുടെ ആരാധകരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് സ്ത്രീ-2 സിനിമയുടെ സംവിധായകൻ അമർ കൗശിക്. സോഷ്യൽ മീഡിയകളിലാണ് ആരാധകരുടെ തർക്കങ്ങൾ നടക്കുന്നതെന്നും എന്നാൽ സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും സിനിമയിൽ അവകാശമുണ്ടെന്നും അമർ കൗശിക് പറഞ്ഞു. സ്ത്രീ-2 ന്റെ വിജയത്തിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

“സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട ആരാധകരുടെ തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ക്രെഡിറ്റ് നൽകണമെന്ന് അവർ പറയുന്നു. ഒരു സിനിമ വിജയിക്കുമ്പോൾ ക്രെഡിറ്റുകളെ ചൊല്ലിയുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. സിനിമയുടെ ക്രെഡിറ്റ് തങ്ങൾക്ക് ലഭിക്കണമെന്ന് അഭിനേതാക്കളും ചിലപ്പോൾ ചിന്തിച്ചിരിക്കാം. ശരിക്കും പറ‍ഞ്ഞാൽ ആരാധകർ തർക്കിക്കുന്നത് വെറുതെയാണ്. ക്രെഡിറ്റിന്റെ പേര് പറഞ്ഞ് ‍ഞങ്ങളുടെ ബന്ധത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. സിനിമയുടെ ക്രെഡിറ്റ് ആർക്ക് കിട്ടും എന്ന് പറഞ്ഞ് ഞങ്ങളൊരു രസകരമായ വീഡിയോ ചെയ്തിരുന്നു”.

“സ്ത്രീ-2 ന്റെ വിജയത്തിന്റെ ക്രെഡിറ്റ് സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച
ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. സിനിമയുടെ മുഖങ്ങളായി മാറുന്നത് അഞ്ച്, ആറ് പേർ മാത്രമാണ്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരു കൂട്ടം മനുഷ്യരുണ്ട്. അവർക്കെല്ലാം തുല്യ അവകാശമാണുള്ളത്. വിഎഫ്എക്സ് ഇല്ലായിരുന്നെങ്കിൽ സിനിമ ഈ പ്രേക്ഷകർക്ക് ഇഷ്ടമാകുമായിരുന്നോ.. അതുപോലെ ഓരോ മേഖലകളിലായി സിനിമയുടെ വിജയത്തിന് പിന്നിലും മുന്നിലുമുള്ള എല്ലാവർക്കും ക്രെഡിറ്റിന് അവകാശമുണ്ട്”-അമർ കൗശിക് പറഞ്ഞു .

ഓ​ഗസ്റ്റ് 15 ന് റിലീസ് ചെയ്ത സ്ത്രീ-2 ആ​ഗോള ബോക്സോഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Tags: STHREE-2AMAR KOUSHIK
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies