നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ആരോഗ്യം മുതൽ മാനസീകാവസ്ഥ വരെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുണ്ട്. എന്നാലിപ്പോൾ നമ്മെ പെട്ടന്ന് വാർദ്ധക്യാവസ്ഥയിലേക്ക് നയിക്കുന്നതിനുപിന്നിലും നമ്മുടെ ഭക്ഷണ ക്രമത്തിന് പങ്കുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. അതിവേഗം നമ്മെ വർദ്ധക്യത്തിലേക്ക് തള്ളിവിടുന്ന 6 ഭക്ഷണങ്ങൾ ഇവയാണ് :-
1. കോഫി: ഒരു ദിവസം 6 കപ്പിൽ കൂടുതൽ കോഫി കുടിക്കുന്നത് തലച്ചോറിന്റെ വലിപ്പം ക്രമേണ കുറയുന്നതിനും മറവിരോഗം ബാധിക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഒരു കോഫിയൊക്കെ കുടിക്കുന്നതിൽ പ്രശ്നമില്ല. ഒരു കപ്പ് കോഫിക്ക് നമ്മുടെ പ്രായം രണ്ടരവയസ്സ് കൂടുതൽ തോന്നിപ്പിക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
2 . പാൽ ഉൽപന്നങ്ങൾ: എന്നും പാൽ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഓസ്റ്റിയോപോറോസിസ്, വന്കുടലിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. പാൽ ചൂടാക്കാതെ കുടിക്കുന്നവരിൽ പ്രോസ്റ്റേറ്റ് കാൻസർ, പാർക്കിൻസൺസ് രോഗം എന്നിവയുടെ സാധ്യത കൂടുതലാണ്.
3. എരിവുള്ള ഭക്ഷണങ്ങൾ :വളരെയധികം മസാലക്കൂട്ടുകൾ ചേർത്ത ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് ചെറുപ്രായത്തിൽത്തന്നെ നിങ്ങളെ മറവി രോഗത്തിലേക്ക് തള്ളിവിടും. പ്രിസർവേറ്റിവുകളുടെയും സത്യത്തിന്റെയും മിശ്രിതമായ പാക്കറ്റ് മസാലകളും സോസുകളും ഉപയോഗിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കും.
4. സോഡിയം :സോഡിയം ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ശരീരത്തിൽ അമിതമായ സോഡിയത്തിന്റെ അളവ് ഉയർന്ന രക്ത സമ്മർദ്ദം, പക്ഷാഘാതം, ഹൃദ്രോഗം, മറ്റ് വാർദ്ധക്യ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഒരുദിവസം 12,000 മില്ലിഗ്രാം സോഡിയത്തിൽ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിവൈകല്യത്തിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.
5. കാർബോഹൈഡ്രേറ്റ് :ധാന്യകം അഥവാ കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീൻ കൂടുതലായുള്ള കീറ്റോ ഡയറ്റ് ആളുകൾ വ്യാപകമായി പിന്തുടരുന്നുണ്ട്. ഇത് പക്ഷെ പ്രായക്കൂടുതലിന് കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ഇതേ ഫലം നൽകും. മിതമായ അളവിൽ ഭക്ഷണത്തിൽ ധാന്യകത്തിന്റെ അളവ് നിയന്ത്രിച്ച് നിർത്തുക എന്നതാണ് പോംവഴി.
6. കൃത്രിമ മധുരം :കൃത്രിമ മധുരമടങ്ങിയ പലഹാരങ്ങൾ മനുഷ്യനിർമിത രാസവസ്തുക്കളാണ്. ഇവ അധികമായി കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ വിളിച്ചുവരുത്തും. എന്നും ഡയറ്റിന്റെ ഭാഗമായി സോഡാ കുടിക്കുന്നതും മറവിരോഗത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു.