10,000 കുട്ടികൾ, 6 'ഭാര്യമാർ', 123 വയസ്; ഹെൻറിയെ തോൽപ്പിക്കാനാവില്ല മക്കളേ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10,000 കുട്ടികൾ, 6 ‘ഭാര്യമാർ’, 123 വയസ്; ഹെൻറിയെ തോൽപ്പിക്കാനാവില്ല മക്കളേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 09:45 am IST
FacebookTwitterWhatsAppTelegram

പ്രായം 123, കുട്ടികൾ 10,000, ‘ഭാര്യമാർ’ ആറ്, ഭാരം 700 കിലോ, നീളം 16 അടി.. ഇതെല്ലാം ഹെന്റിയുടെ സവിശേഷതകളാണ്. ലോകത്തെ ഏറ്റവും പ്രായമേറിയ മുതലയാണ് ഹെന്റി.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ബോട്സ്വാനയിലെ ഒകവാം​ഗോ ഡെൽറ്റയിൽ 1900 ഡിസംബർ 16നായിരുന്നു ഹെന്റിയുടെ ജനനം. വലിപ്പത്തിലും പല്ലിന്റെ നീളത്തിലുമൊക്കെ പണ്ടേ പേരുകേട്ടതാണ് ഹെന്റി. പ്രായത്തിന്റെ കാര്യത്തിലും കക്ഷിയെ മറികടക്കാൻ പ്രയാസമാണ്. ഒരു മിനിബസിന്റെ വലിപ്പം തന്നെ ഹെന്റിക്കുണ്ടെന്ന് പറയാം.

പണ്ട് ​ഗോത്രവർ​ഗക്കാരുടെ മേഖലയിൽ നിരവധി കുട്ടികളെ അകത്താക്കിയ ചരിത്രമൊക്കെ ഹെന്റിക്കുണ്ട്. ആക്രമണകാരിയായ മുതലയെ പാഠം പഠിപ്പിക്കാൻ പ്രസിദ്ധ വേട്ടക്കാരൻ സർ ഹെന്റി ന്യൂമാന്റെ സഹായം തേടുകയായിരുന്നു പ്രദേശവാസികൾ. എന്നാൽ മുതലയെ ചാക്കിലാക്കിയ വേട്ടക്കാരൻ അതിനെ കൊല്ലുന്നതിന് പകരം തടവിലാക്കി.

കഴിഞ്ഞ മുപ്പത് വർഷമായി സൗത്ത് ആഫ്രിക്കയിലെ സ്കോട്ട്ബർ​ഗിലുള്ള ക്രോക് വേൾഡ് കൺസർവേഷൻ സെന്ററിലാണ് ഹെന്റിയുടെ വാസം. അസാധാരണമായ വലിപ്പവും പ്രായവും ഉള്ളതിനാൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹെന്റി അവിടെ തുടരുകയാണ്.

നൈൽ ക്രോകഡൈൽ ആണ് ഹെന്റി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതലയായി പരിഗണിക്കപ്പെടുന്ന ജീവിയാണ് നൈൽ ക്രൊകഡൈൽ. ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്ന ഭീമൻ മുതലയാണിത്. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ മുതലകളുടെ കൂട്ടത്തിൽ ഇവ ഉൾപ്പെടുന്നു. പ്രതിവർഷം 300 ആക്രമണങ്ങളെങ്കിലും നൈൽ ക്രോകഡൈലിന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

Tags: crocodileHenryNile CrocodileBotswana
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies