സുജിത് ദാസിന് സസ്‌പെൻഷൻ; ഒരു വിക്കറ്റ് തെറിച്ചെന്ന് പിവി അൻവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുജിത് ദാസിന് സസ്‌പെൻഷൻ; ഒരു വിക്കറ്റ് തെറിച്ചെന്ന് പിവി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് സസ്‌പെൻഷൻ. സുജിത്തിനെതിരെ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. എംഎൽഎ പിവി അൻവർ പുറത്തുവിട്ട വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്‌പെൻഷന് ഉത്തരവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരു വിക്കറ്റ് പോയെന്നായിരുന്നു എംഎൽഎ പിവി അൻവറിന്റെ പ്രതികരണം.

സുജിത് ദാസിനെതിരായ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് ഡിഐജി അജിതാ ബീഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം സുജിത് ദാസിന്റെ ഭാഗത്ത് നിന്നുണ്ടായതായി കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ടും ഡിജിപിക്ക് സമർപ്പിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. എസ്പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.

മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചുകടത്തിയെന്ന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിവി അൻവറുമായി സുജിത് ദാസ് നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിനിടെ നിലവിലെ എസ്പി എസ് ശരീധരനെ വിമർശിച്ചതിന് അൻവറിനെ സുജിത് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

മലപ്പുറം എസ്പിയായിരിക്കെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുക്കുന്ന സ്വർണം സുജിത് ദാസ് അടിച്ചുമാറ്റിയെന്ന ഗുരുതര ആരോപണങ്ങളും പിവി അൻവർ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ചും സുജിത് ദാസിനെതിരെ അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. അതേസമയം അൻവർ ആരോപണം ഉന്നയിച്ച എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിമർശനം ഉണ്ട്.

Tags: suspensionSUJITH DAS
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies