ആ നൂറിൽ 'ഒരമ്മ' ഇവിടെയുണ്ട്: മ്യാൻമറിലെ ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾ പിറന്നു; അപൂർവ്വം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആ നൂറിൽ ‘ഒരമ്മ’ ഇവിടെയുണ്ട്: മ്യാൻമറിലെ ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾ പിറന്നു; അപൂർവ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:02 am IST
FacebookTwitterWhatsAppTelegram

മ്യാൻമർ: മ്യാൻമറിലെ വിംഗബാവ് ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി പിടിയാന. സർക്കാർ ഉടമസ്ഥതയിലുള്ള ടിംബർ എൻ്റർപ്രൈസ് നടത്തുന്ന ബാഗോ മേഖലയിലെ ആനക്കൊട്ടിലിലാണ് ഓമനത്തം തുളുമ്പുന്ന ഇരട്ടക്കുട്ടികളുടെ ജനനം. ആനകളിൽ ഇരട്ടക്കുട്ടികൾ ജനിക്കാനുള്ള സാധ്യത നൂറിൽ ഒന്നു മാത്രമാണ്. അതുകൊണ്ട് തന്നെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് ഒത്തിരി അപൂർവതകളുമുണ്ട്.

പേൾ സിന്റർ എന്ന ആനയ്‌ക്കാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരട്ടകളിൽ ഒരാൾ ആണും മറ്റൊരാൾ പെണ്ണുമാണെന്നതാണ് ഒരു പ്രത്യേകത. പേൾ സിന്റ്, ക്യാവ് പോൾ എന്നിങ്ങനെയാണ് ഈ ആനക്കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. സാധാരണ ആനക്കുട്ടികളേക്കാൾ ഉയരം കുറവാണ് ഈ ഇരട്ടക്കുട്ടികൾക്ക്. രണ്ടടി ആറിഞ്ചാണ് ഇവയുടെ ഉയരം. സാധാരണ ആനക്കുട്ടികളുടെ ശരാശരി ഉയരത്തേക്കാൾ നാലിഞ്ച് കുറവാണിതെന്ന് ക്യാമ്പിന്റെ അസിസ്റ്റൻ്റ് മാനേജർ മിയോ മിൻ ഓങ് പറയുന്നു.

ഉയരം കുറവായതുകൊണ്ട് തന്നെ ഇവയ്‌ക്ക് അമ്മയുടെ പാൽ കുടിക്കണമെങ്കിൽ പോലും കാലുകൾക്ക് താഴെ മരക്കട്ടകൾ വച്ച് അതിനുപുറത്ത് കയറി നിൽക്കണം. തുടക്കത്തിൽ ക്ഷീണിതരായിരുന്നെങ്കിലും ഇരട്ട ആനക്കുട്ടികൾ ഇപ്പോൾ നല്ല ഉഷാറിലാണെന്നാണ് പരിപാലകർ പറയുന്നത്. ഇവരെയും അമ്മയാനയെപോലെ ശാന്തതയും സ്നേഹവുമുള്ളവരാക്കി വളർത്തണമെന്നാണ് അവരുടെ ആഗ്രഹം.

Tags: MYANMARtwinselephant babiesElephant camprare twins
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies