ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പുനരന്വേഷണം വേണം; പൊലീസ് നൽകിയ ഹർജി കോടതി പരിഗണിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പുനരന്വേഷണം വേണം; പൊലീസ് നൽകിയ ഹർജി കോടതി പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. കേസിൽ വിചാരണ നടക്കാനിരിക്കെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നാൽ നാലാമത്തെ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തിയില്ല. ചിലർ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് പ്രതിഭാഗം ശക്തമായ വാദം നടത്തുമെന്ന് മുന്നിൽ കണ്ടാണ് പൊലീസ് പുനരന്വേഷണം ആവശ്യപ്പെട്ടത്.

2023 നവംബറിലാണ് കേരളക്കരയാകെ പിടിച്ചു കുലുക്കി ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ചാത്തനൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. സംഭവം മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും കേരളം മുഴുവൻ പൊലീസ് വല വിരിക്കുകയും ചെയ്തതോടെ ആറു വയസുകാരിയെ പ്രതികൾ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

എഡിജിപിയായ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാൽ സംഘത്തിൽ നാല് പേരുണ്ടായിരുന്നുവെന്ന തന്റെ മൊഴി അജിത് കുമാർ മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പ്രമാദമായ പല കേസുകളും അജിത് കുമാർ ഇടപെട്ട് അട്ടിമറിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആയിരുന്നു കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ഉയർന്നു വന്ന സംശയങ്ങൾ പ്രൊസിക്യൂഷന് തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ കൊല്ലം റൂറൽ എസ്പി പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.

Tags: caseOyoor girl kidanap
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies