കൊച്ചിക്ക് ആനന്ദം! കൊല്ലത്തിനെ കൊന്ന് ബ്ലൂ ടൈ​ഗേഴ്സ്; ഏരീസിന് ആദ്യ തോൽവി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിക്ക് ആനന്ദം! കൊല്ലത്തിനെ കൊന്ന് ബ്ലൂ ടൈ​ഗേഴ്സ്; ഏരീസിന് ആദ്യ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 07:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ 18 റണ്‍സ് ജയം. ആറാം ദിനത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 18.1 ഓവറില്‍ 129 റണ്‍സിന് പുറത്തായി.

കൊച്ചിക്കുവേണ്ടി ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് അഞ്ച് സിക്സറഉം രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ ആനന്ദ് കൃഷ്ണന്‍ 54 റണ്‍സ് നേടി. ജോബിന്‍ ജോബി 50 പന്തില്‍ നിന്ന് രണ്ട് സിക്‌സറും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 51 റണ്‍സ് നേടി.

148 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗാരംഭിച്ച കൊല്ലത്തിന് 14 റണ്‍സ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് നായര്‍ (2), അരുണ്‍ പൗലോസ്(2), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (2), എ.കെ അര്‍ജുന്‍ (3) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്. എന്‍.എം. ഷറഫുദ്ദീന് മാത്രമാണ് പിടിച്ചുനിന്നത്. ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീന്‍ 24 പന്തില്‍ നിന്ന് അഞ്ചു സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സ് നേടി. 18.1 ഓവറില്‍ 129 ന് ഏരീസ് കൊല്ലം പുറത്തായി. ലീഗില്‍ ഇതുവരെ കളിച്ച നാലുകളികളില്‍ മൂന്നിലും വിജയിച്ച കൊല്ലത്തിന്റെ ആദ്യ തോൽവിയാണിത്.

കൊച്ചിക്കു വേണ്ടി ബേസില്‍ തമ്പി 3.1 ഓവറില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റ് നേടി. കെ.എം. ആസിഫ് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ആദ്യ രണ്ടു കളികളില്‍ പരാജയപ്പെട്ട് പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ചത്തെ വിജയത്തോടെ പോയിന്റ് നിലയില്‍ മെച്ചപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂടൈഗേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 6.45ന് അദാനി ട്രിവാൻഡ്രം റോയൽസും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും നേർക്കുനേർ വരും.

 

Tags: cricketleaguekerala
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies