സതീശന്റേത് കപട ഹിന്ദു സ്നേഹം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയിൽ ആർഎസ്എസിനെ വലിച്ചെഴയ്ക്കാൻ ശ്രമം: വി. മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സതീശന്റേത് കപട ഹിന്ദു സ്നേഹം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയിൽ ആർഎസ്എസിനെ വലിച്ചെഴയ്‌ക്കാൻ ശ്രമം: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ നിരന്തരമായി അവഹേളിക്കുകയാണന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി. മുരളീധരൻ. തൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപിയെ ജനങ്ങൾ വിജയിപ്പിച്ചത് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്റെ അവഹേളനം ബിജെപിയോടല്ല ജനങ്ങളോടാണെന്ന് മുരളീധരൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

1275 ബൂത്തുകളിൽ വി.ഡി സതീശന്റെ സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്. 620 സ്ഥലത്തെ നേതാക്കൾക്കെതിരെ നടപടി വേണമെന്നും തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും കെ. മുരളീധരൻ പരസ്യമായി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം ടി. എൻ പ്രതാപനെതിരെയും ജില്ലാ പ്രസിഡന്റിനെതിരെയും പ്രവർത്തകർ തന്നെ മുന്നോട്ട് വരുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതൊക്കെ തൃശൂർ പൂരം കലക്കിയത് കൊണ്ടാണോയെന്നും വി.മുരളീധരൻ ചോദിച്ചു.

പൂരം കലക്കിയത് കേരളത്തിലെ പൊലീസാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാവണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയിൽ ആർഎസ്എസിനെ വലിച്ചെഴയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞാൻ സഹകാരണാത്മക പ്രതിപക്ഷനേതാവാണെന്ന് മുൻപേ വ്യക്തമാക്കിയ ആളാണ് വി.ഡി സതീശൻ. കേരളത്തിൽ വന്ന് ഇവിടുത്തെ ക്ഷേത്രോത്സവം കലക്കാൻ ആർഎസ്എസ് നേതൃത്വം നൽകിയെന്ന സതീശന്റെ ആരോപണം സാമാന്യ ബുദ്ധിയുള്ളവർക്ക് അം​ഗീകരിക്കാൻ കഴിയില്ല. ആർഎസ്എസ് ചുമതലയുള്ളവർ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു എന്ന് പറയുന്നവർക്ക് അവരുടെ ജീവിതരീതി പരിചയമില്ലാത്തത് കൊണ്ടാണ്. ജവഹർലാൽ നെഹ്‌റു ആർഎസ്എസിനെ റിപ്പബ്ലിക് ഡേ പരേഡിന് ക്ഷണിച്ച കാര്യം സതീശൻ മറക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു.

സതീശൻ ഇപ്പോൾ പ്രകടിപ്പിക്കുന്നത് കപട ഹിന്ദുസ്നേഹമാണ്. ശബരിമലയിൽ ആചാരലംഘനം നടന്നപ്പോൾ സതീശനും കൂട്ടരും എവിടെയായിരുന്നു. അന്ന് ആർഎസ്എസും ബിജെപിയും മാത്രമാണ് ഹിന്ദുക്കൾക്കൊപ്പം ഉണ്ടായത്.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാത്തവരാണ് കോൺഗ്രസുകാർ. പല ആരോപണങ്ങളെയും വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

Tags: BJPv muralidaran
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies