കർണാടകയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടത്തി മതതീവ്രവാദികൾ; കോൺഗ്രസിന്റെ പ്രീണനനയത്തിന്റെ തുടർച്ചയാണെന്ന വിമർശനവുമായി എച്ച് ഡി കുമാരസ്വാമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തി മതതീവ്രവാദികൾ; കോൺഗ്രസിന്റെ പ്രീണനനയത്തിന്റെ തുടർച്ചയാണെന്ന വിമർശനവുമായി എച്ച് ഡി കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:31 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണവുമായി മതതീവ്രവാദികൾ. ബദരീകൊപ്പലുവിൽ നിന്നും വിഗ്രഹങ്ങൾ നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് സമീപത്തെ മസ്ജിദിൽ നിന്ന് ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറും ചെരിപ്പേറുമുണ്ടായത്.  അക്രമികളും ഘോഷയാത്രയിൽ പങ്കെടുത്തവരുമായി ഏറ്റുമുട്ടലുണ്ടായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പിന്നാലെ ഘോഷയാത്രയിൽ പങ്കെടുത്തവർ ഗണേശ വിഗ്രഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. വിഗ്രഹം പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിക്കുകയും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സമാധാനപരമായി യാത്ര നടത്തുകയായിരുന്നുവെന്നും, പ്രകോപനമില്ലാതെ തങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഘോഷയാത്രയിൽ പങ്കെടുത്ത യുവാക്കൾ പറഞ്ഞു.

പ്രദേശത്ത് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽ ഗണേശ പൂജാ പന്തലിന് നേരെ ആക്രമണമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് കർണാടകയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

കോൺഗ്രസ് എല്ലായ്‌പ്പോഴും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി വിമർശിച്ചു. നാഗമംഗലയിലുണ്ടായത് അങ്ങേയറ്റം അപലപനീയമായ സംഭവമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. ” നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണ്. സമാധാനപരമായി ഘോഷയാത്ര നടത്തിയ ഭക്തരെയാണ് ഒരു കൂട്ടം മതതീവ്രവാദികൾ ആക്രമിച്ചത്. സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഗണപതി ഭഗവാന്റെ ഘോഷയാത്രയ്‌ക്കിടയിലാണ് സാധാരണക്കാരായ ആളുകൾക്കും പൊലീസിനും നേരെ ചെരിപ്പേറും കല്ലേറും ഉണ്ടായത്. അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞും വാളുകൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും” കുമാരസ്വാമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 

Tags: KarnatakaFEATURED2Karnataka's MandyaGanpati processionBadarikoppalu village
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies