ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു; ബംഗ്ലാദേശിന്റെ പരിഷ്‌കരണത്തിന് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ആവശ്യം: മുഹമ്മദ് യൂനുസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു; ബംഗ്ലാദേശിന്റെ പരിഷ്‌കരണത്തിന് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ആവശ്യം: മുഹമ്മദ് യൂനുസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:32 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി ഡോ. മുഹമ്മദ് യൂനുസ്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ തനിക്ക് ആശംസകൾ നേർന്നതായും മുഹമ്മദ് യൂനുസ് പറഞ്ഞു. എല്ലാ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

” ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും മികച്ച ബന്ധമാണ് ഞങ്ങൾക്ക് ആവശ്യം. എന്നാൽ നീതിയിലും സമത്വത്തിൽ അധിഷ്ഠിതമായ ബന്ധമായിരിക്കണമത്. ഇടക്കാല സർക്കാരിന്റെ ചുമതലയേറ്റ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കൾ എനിക്ക് ആശംസകളും അഭിനന്ദനങ്ങളും നേർന്നിരുന്നു.”- മുഹമ്മദ് യൂനുസ് പറഞ്ഞു.

വെള്ളപ്പൊക്കം തടയുന്നതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി സഹകരണത്തിനായി ബംഗ്ലാദേശ്, ഇന്ത്യയുമായി ഉന്നതതല ചർച്ചകൾ ആരംഭിച്ചതായും യൂനുസ് കൂട്ടിച്ചേർത്തു. എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയെന്നതാണ് പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം. അനീതിക്കെതിരെ പ്രതിഷേധിക്കാൻ മാരകായുധങ്ങൾക്ക് മുന്നിൽ ഹിമാലയം പോലെ നിന്നവരെ ഓർക്കുന്നു. പൊലീസിന്റെ ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റവരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സമ്പ്രദായം ഉൾപ്പെടെ ആറ് സുപ്രധാന മേഖലകളിൽ നവീകരണത്തിനായി ആറ് കമ്മീഷനുകൾ രൂപീകരിക്കാൻ ഇടക്കാല സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ ബംഗ്ലാദേശ് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്നും യൂനുസ് പറഞ്ഞു.

Tags: pm modiMuhammad Yunus
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies