തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ ഇനിമുതൽ ലഭിക്കുക നീല നിറത്തിലുള്ള പ്രത്യേക കവറിൽ. എളുപ്പം തിരിച്ചറിയാനാണ് ഇത്തരം ഒരു മാറ്റം. ആദ്യഘട്ടമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അരലക്ഷം നീല കവറുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് കൈമാറും. പിന്നീട് അതേ മാതൃകയിൽ മെഡിക്കൽ സ്റ്റോറുകൾ കവർ തയ്യാറാക്കണം. സർക്കാർ ആശുപത്രികളിലെ ഫാർമസികൾക്കും നിയമം ബാധകമാണ്.
കവറിൽ മരുന്ന് കഴിക്കേണ്ട വിധത്തിനുപുറമേ ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗമുണ്ടാക്കുന്ന ആപത്തുകളെക്കുറിച്ച് ബോധവത്കരണ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.