ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്; സെഞ്ചുറി മികവിൽ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്; സെഞ്ചുറി മികവിൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

അനന്ദാപൂർ (ആന്ധ്രാപ്രദേശ്): ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്. ഇന്ത്യ സി ടീമിന് വേണ്ടി കളിച്ച താരം 126 പന്തിൽ നിന്ന് 111 റൺസ് അടിച്ചെടുത്തു. 14 ഫോറുകളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇഷാന്റെയും 136 പന്തിൽ നിന്ന് 78 റൺസെടുത്ത ബാബ ഇന്ദ്രജിത്തിന്റെയും പ്രകടനമികവിൽ ഇന്ത്യ സി ടീം ഒന്നാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു.

ഇന്ത്യ ബി ടീമിനെതിരെയുളള രണ്ടാം റൗണ്ട് മത്സരത്തിനാണ് ഇന്ത്യ സി ടീം ഇറങ്ങിയത്. ഇന്ത്യ ഡി ടീമിൽ ഇടംലഭിച്ചെങ്കിലും പരിക്ക് മൂലം കഴിഞ്ഞ ആഴ്ച നടന്ന ആദ്യ റൗണ്ട് മത്സരം ഇഷാന് നഷ്ടമായി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സി ടീമിൽ ഇടം ലഭിച്ചത്. ബിസിസിഐ പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഇഷാൻ കിഷൻ ഇടംനേടിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഉൾപ്പെടുത്തുകയായിരുന്നു.

121 പന്തിൽ നിന്നാണ് 14 ഫോറുകളും 2 സിക്‌സറുകളുമടക്കം ഇഷാൻ കിഷൻ സെഞ്ചുറി തികച്ചത്. ബാബ ഇന്ദ്രജിത്തും ഇഷാനും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്ന് ഇന്നിംഗ്‌സുകളിലായി ബാബ ഇന്ദ്രജിത്തിന്റെ രണ്ടാം അർദ്ധ സെഞ്ചുറിയാണിത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്വാദ് 50 പന്തിൽ 46 റൺസും സായ് സുദർശൻ 75 പന്തിൽ 43 റൺസും നേടി. പിന്നാലെയെത്തിയ രജത് പട്ടീദാറും 67 പന്തിൽ നിന്ന് 40 റൺസ് നേടി. ഇവരുടെ മികച്ച തുടക്കമാണ് ഇന്ത്യ സി ടീമിനെ മികച്ച സ്‌കോറിംഗിലേക്ക് നയിച്ചത്.

ഇന്ത്യ ബി ടീമിന് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റുകളും നവ്ദീപ് സെയ്‌നിയും രാഹുൽ ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

Tags: ദുലീപ് ട്രോഫിcricketIshan KishanDuleep TrophySports newsIndia C teamഇഷാൻ കിഷൻഇന്ത്യ ബി
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies