സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കി; ഡിആർഡിഒയേയും സൈന്യത്തേയും അഭിനന്ദനങ്ങൾ അറിയിച്ച് രാജ്‌നാഥ് സിംഗ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കി; ഡിആർഡിഒയേയും സൈന്യത്തേയും അഭിനന്ദനങ്ങൾ അറിയിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 06:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. മരുഭൂമിയിൽ വച്ച് നടത്തിയ ഫീൽഡ് ട്രയലിൽ സൊരാവർ മികച്ച പ്രകടനമാണ് നടത്തിയതെന്നും, നൽകിയ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും ഡിആർഡിഒ അറിയിച്ചു. യുദ്ധടാങ്കിന്റെ ഫയറിംഗ് പെർഫോമൻസ് വിലയിരുത്തിയതായും, ലക്ഷ്യങ്ങൾ കൃത്യമായി നേടിയതായും അധികൃതർ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡുമായി സഹകരിച്ചാണ് ഡിആർഡിഒ, തദ്ദേശീയമായി ഈ യുദ്ധടാങ്കുകൾ വികസിപ്പിച്ചത്. രാജ്യത്തിനകത്ത് തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്‌ക്ക് കരുത്ത് പകരുന്നതാണ് സൊരാവറിന്റെ പ്രവർത്തനമികവ്. സൊരാവറിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഡിആർഡിഒ, ഇന്ത്യൻ ആർമി, സൊരാവറിന്റെ നിർമ്മാണത്തിലെ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു. പ്രതിരോധ നിർമ്മാണ രംഗത്തും, സാങ്കേതികവിദ്യകളിലുമെല്ലാം സ്വാശ്രയത്വം നേടുക എന്ന സുപ്രധാന നാഴികക്കല്ല് ഇതുവഴി പൂർത്തിയാക്കാൻ സാധിച്ചതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഡിആർഡിഒ ചെയർമാൻ ഡോ സമീർ വി കാമത്തും പദ്ധതിയിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

ലഡാക്കിന്റെ ഉയർന്ന അതിർത്തി പ്രദേശങ്ങളിലായിരിക്കും സൊരാവർ യുദ്ധ ടാങ്കിനെ വിന്യസിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇവയ്‌ക്ക് 25 ടൺ ആണ് ഭാരം. മൂന്ന് പേർക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. പർവതത്തിന്റെ താഴ്‌വരകളിലൂടെയും ദുർഘടമായ പാതകളിലൂടെയും അതിവേഗത്തിൽ സഞ്ചരിക്കാൻ സൊരാവറിന് കഴിയും. ടാങ്ക് വേധ മിസൈലുകളിൽ നിന്ന് സംരക്ഷണം നൽകുന്ന പ്രത്യേക കവചം ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 19ാം നൂറ്റാണ്ടിൽ ലഡാക്കിൽ സൈനിക ഓപ്പറേഷനുകൾ നടത്തിയ ദോഗ്ര ജനറൽ സൊരാവർ സിംഗിനോടുള്ള ബഹുമാന സൂചകമായാണ് യുദ്ധടാങ്കിന് ഈ പേര് നൽകിയത്. 2027ഓടെ ഇവയെ പൂർണതോതിൽ സൈന്യത്തിൽ വിന്യസിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.

 

Tags: drdoDevelopmental Field Firing Trialsndian Light Tank ‘Zorawar’
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies