1200 കന്നി മാസഫലം; (2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ) നിങ്ങൾക്കെങ്ങനെ (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1200 കന്നി മാസഫലം; (2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ) നിങ്ങൾക്കെങ്ങനെ (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലവർഷം 1200 തുടങ്ങുമ്പോൾ പൊതു ഫലത്തിൽ പറഞ്ഞ പോലെ വിവാദ വിഷയങ്ങൾക്ക് പഞ്ഞമുണ്ടാകില്ല. ഇനിയും പലതും വലിയ ചർച്ചാവിഷയമാകും. പല വൻ മരങ്ങളുടെ തലയും ഉരുളുകയും ചെയ്തേക്കാം. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം എന്നാൽ വെറും കവി വാക്യമല്ല എന്ന് മനസിലാകുന്ന കാലമാണ്. ചില രഹസ്യ കൂടിക്കാഴ്‌ചകൾ പരസ്യമാകുകയും വൻ വിവാദമാകുകയും എന്നാൽ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ നിമിഷ നേരം കൊണ്ട് മാറി മറിയുകയും ചെയ്യും.

ഇനിയും പലരും രാഷ്‌ട്രീയത്തിൽ നിന്നും പടികളിറങ്ങും, അതു മരണമായും സ്ഥാനഭ്രംശമായും ഒക്കെ സംഭവിക്കാം. മുൻ പ്രവചനം വീണ്ടും പറയുന്നു, നിയമങ്ങൾ വരെ മാറ്റി എഴുതപ്പെടും. വളച്ചൊടിക്കലും, പുനർരചനയും യഥേഷ്ടം നടക്കും. വിശ്വാസപ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടും. വിശ്വാസികൾ അപമാനിതരാകും, കാലത്തിന്റെ വിളയാട്ടം എന്ന് കരുതുക. വിശ്വാസം മുറുകെ പിടിക്കുക, ആചാരങ്ങൾ ജീവവായു പോലെ ആചരിക്കുക.

പൊതുഫലങ്ങൾ: ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

മേടം രാശിക്കാർക്ക് ധനസ്ഥാനത്ത് വ്യാഴം നിൽക്കുന്നത് ഗുണഫലം നൽകും. കലാ സാംസ്കാരിക സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം പേരും പ്രശസ്തിയും ധനനേട്ടവും വന്നുചേരുന്ന കാലമാണ്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകുമെങ്കിലും സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക. ഏതെങ്കിലും കോടതി കേസുകളിൽ പെട്ടവർക്ക് അനുകൂല വിധി ഉണ്ടാവും.

വളരെ കാലമായി ജോലിയിൽ ഉണ്ടായിരുന്ന അലസത മാറി കർമ്മ മേഖലയിൽ നല്ല രീതിയിൽ പ്രകടനം കാഴ്ചവയ്‌ക്കുവാൻ അവസരം വന്നുചേരും. കുറെ നാളായി ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാനുള്ള അവസരം വന്നുചേരും. അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. വളരെ കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും.

പുതിയ ഭൂമി സ്വന്തമാക്കാനുള്ള അവസരം ഉണ്ടാവും. സഹോദര സ്ഥാനത്ത് നിൽക്കുന്ന ചൊവ്വ സാഹസികതയും ധൈര്യവും നൽകുന്നതോടൊപ്പം പോലീസ്, പട്ടാളം മറ്റ് സാഹസീക പ്രവർത്തനങ്ങൾ ഉള്ള മേഖലയിൽ പരിശ്രമിക്കുന്നവർക്ക് ജോലി ലഭിക്കും.

കന്നി മാസത്തിൽ അശ്വതി നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 20 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 30 (തിങ്കളാഴ്ച), ഒക്ടോബർ 09 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ഭരണി നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 21 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 01 (ചൊവ്വാഴ്ച), ഒക്ടോബർ 10 (വ്യാഴാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ കാർത്തിക നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 02 (ബുധനാഴ്ച), ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

മേടം രാശിക്കാർ സഹോദര സ്ഥാനത്ത് നിൽക്കുന്ന ചൊവ്വയുടെ പ്രത്യേക അനുഗ്രഹം കിട്ടുവാൻ ചൊവ്വാഴ്ച ദിവസം സുബ്രമണ്യ സ്വാമിക്ക് ഉചിതമായ നിവേദ്യം കൊടുക്കുന്നത് ഗുണഫലം ചെയ്യും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഇടവം രാശിക്കാർക്ക് സംസാരം മൂലം വളരെ അധികം ദോഷങ്ങൾ വരുന്ന സമയമാണ്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം കേസ് വഴക്കുകളിൽ പെടാനോ ജയിൽ ശിക്ഷ അനുഭവിക്കാനോ യോഗമുണ്ട്. വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ വന്നുചേരും. അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകും എന്നിരുന്നാലും ഭൂമി ലാഭം, വാഹന ഭാഗ്യം, മേലധികാരിയുടെ പ്രശംസ എന്നിവ ലഭിക്കും.

വാതപിത്തരോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. തൊഴിൽ ഇടങ്ങളിൽ ശത്രുത ഉണ്ടാവാൻ ഇടയുണ്ട്. സ്വന്തം തീരുമാനങ്ങൾ നടത്തുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ ചെയ്യുനത് പിന്നീട് വിനയായി തീരും. ഉന്നതരായ വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക ഇടപാടുകളിൽ നടപടി നേരിടേണ്ടി വരും. മാനസികമായി വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാവുന്ന മാസമാണ്.

കന്നി മാസത്തിൽ കാർത്തിക നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 02 (ബുധനാഴ്ച), ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ രോഹിണി നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 23 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 03 (വ്യാഴാഴ്ച), ഒക്ടോബർ 12 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ മകയിരം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 04 (വെള്ളിയാഴ്ച), ഒക്ടോബർ 13 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

ഇടവം രാശിക്കാർ വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കുവാൻ വ്യാഴാഴ്ച ദിവസം ഹനുമാൻ സ്വാമിക്ക് ഭാഗ്യസൂക്താര്ച്ചന നടത്തുന്നത് ഉചിതമായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ത്വക്ക് രോഗങ്ങൾ, ശരീരത്തിൽ ഒടിവ്, ചതവ്, മുറിവ് എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. പാചകം ചെയ്യുന്നവർ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ അഗ്നിയിൽ നിന്നും ആയുധങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മനസ്സമാധാനവും സ്വസ്ഥതയും കുറയുന്നതായിട്ട് അനുഭവപ്പെടും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുകയും പലതരത്തിലുള്ള നാശനഷ്ട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. സഹോദരസ്ഥാനത്ത് ഉള്ളവർക്ക് വളരെ അധികം ദോഷഫലങ്ങൾ ഉണ്ടാവുന്ന മാസമാണ്.

മിഥുനക്കൂറിലുള്ള പുണർതം നക്ഷത്രക്കാർക്ക് വളരെയധികം ദോഷഫലങ്ങൾ ഉണ്ടാവുന്ന സമയമാണ്. ഹൃദ്രോഗം പോലെ ഉള്ള അവസ്ഥകൾ ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം കനത്ത നഷ്ടമുണ്ടാകും. കുടുംബ-ബന്ധു-അന്യജനങ്ങളുമായി കലഹമുണ്ടാകാനും കേസുകൾ ഉണ്ടാവാനും സാധ്യത ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഭക്ഷണ സുഖക്കുറവ്, യാത്രാക്ലേശം യാത്രയിൽ അപകടം ലഹരിയിൽ ആസക്തി, തൊഴിൽ ക്ലേശം, സ്ത്രീകളിൽ താൽപര്യം വർദ്ധിക്കുകയും അത് മാനഹാനി, പണനഷ്ടം എന്നിവയ്‌ക്ക് ഇടനൽകും.

കന്നി മാസത്തിൽ മകയിരം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 04 (വെള്ളിയാഴ്ച), ഒക്ടോബർ 13 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ തിരുവാതിര നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 25 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 05 (ശനിയാഴ്ച), ഒക്ടോബർ 14 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ പുണർതം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 06 (ഞായറാഴ്ച), ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

മിഥുന രാശിക്കാർ ആയില്യം നാളിലോ പക്കപ്പിറന്നാൾ ദിവസമോ നാഗങ്ങൾക്ക് പാലഭിഷേകം, മഞ്ഞൾപൊടി സമർപ്പിക്കുന്നത് ഉചിതമായിരിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

സഹോദരസ്ഥാനത്തുനിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എന്നിരുന്നാലും അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാവാൻ ഇടയുണ്ട്. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ ആനുകൂല്യങ്ങൾ അപേക്ഷിച്ചിരിക്കുന്നവർക്കു അത് കിട്ടാനുള്ള യോഗമുണ്ട്. വളരെക്കാലമായി ശത്രുതയിൽ ആയിരുന്ന സുഹൃത്തുക്കൾ പരസ്പരം ഒത്തുതീർപ്പിലൂടെ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കും. കുടുംബ ബന്ധുജനങ്ങളുമായും ഭാര്യാഭർതൃ സന്താനങ്ങളുമായുള്ള പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം ഉണ്ടാവും.

കലാകാരന്മാർക്ക് കീർത്തിയും ധാരാളം പണവും ലഭിക്കും. രാഷ്‌ട്രീയത്തിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായ സ്ഥാനമാനങ്ങൾ തേടി വരും. വളരെക്കാലമായി സന്താനങ്ങൾക്കു വേണ്ടി ശ്രമിച്ചിരുന്നവർക്ക് സന്താന ഭാഗ്യം ഉണ്ടാവും. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, പുതിയ വീട് എന്ന സ്വപനം യാഥാർഥ്യം ആകുന്ന അവസ്ഥ ഉണ്ടാകും. തൊഴിലിടങ്ങളിൽ അധികാര പ്രാപ്തിയുള്ള സ്ഥാനത്തേക്ക് മാറുവാനുള്ള യോഗമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ വന്നു ചേരും. മനസ്സിന് സന്തോഷവും സമാധാനവും വളരെക്കാലത്തിനു ശേഷം ലഭിക്കുന്ന മാസമാണ്.

കന്നി മാസത്തിൽ പുണർതം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 06 (ഞായറാഴ്ച), ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിനനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ പൂയം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 27 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 07 (തിങ്കളാഴ്ച), ഒക്ടോബർ 16 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ആയില്യം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 28 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ഒക്ടോബർ 08 (ചൊവ്വാഴ്ച), സെപ്റ്റംബർ 19 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കർക്കിടകം രാശിക്കാർ ബുധനാഴ്‌ച്ച ദിവസം ശ്രീകൃഷ്ണ സ്വാമിയെ ദീപാരാധന നടത്തി നെയ്യ് വിളക്ക് സമർപ്പിക്കുന്നത് നല്ലതായിരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies