സമ്മാനമായി ഇറച്ചിയും മീനും; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി; സംഭവം ജനം ടിവി വാർത്തയെ തുടർന്ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമ്മാനമായി ഇറച്ചിയും മീനും; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി; സംഭവം ജനം ടിവി വാർത്തയെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഹൈന്ദവാചാരങ്ങളെ അവഹേളിച്ച് മത്സ്യ – മാംസ സമ്മാന കൂപ്പൺ പുറത്തിറക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി. തൃശൂർ കൈപ്പറമ്പ് ദേവീകൃപ പൂരാഘോഷ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പൂരം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്താൻ ധനശേഖരണത്തിനായാണ് ഓണനാളിൽ മത്സ്യ – മാംസ സമ്മാന കൂപ്പൺ പുറത്തിറക്കിയിരുന്നത്.

ഭാഗ്യശാലികൾക്ക് സമ്മാനമായി കിലോക്കണക്കിന് മത്സ്യവും മാംസവും നൽകുമെന്ന പോസ്റ്ററും പൂരം കമ്മിറ്റി പ്രചരിപ്പിച്ചിരുന്നു. ഇത് സോഷ്യൽമീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കും വഴിവച്ചു. സംഭവം ജനം ടിവി വാർത്തയാക്കിയതിനെ തുടർന്ന് പരിപാടി മാറ്റിവച്ചു. ഇറച്ചിയും മീനും സമ്മാനമായി നൽകുന്നതിന് പകരം തുക നൽകുമെന്ന് പൂരം കമ്മിറ്റി അറിയിച്ചു.

കൈപ്പറമ്പ്കാവ് ക്ഷേത്രത്തിലേക്കാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ തവണയും പൂരം സംഘടിപ്പിക്കുന്നത്. സമ്മാനകൂപ്പൺ വിവാദമായപ്പോൾ സംഭവം തങ്ങളുടെ അറിവോടെയല്ല നടക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പറമ്പ് ക്ഷേത്രകമ്മിറ്റി വാർത്താകുറിപ്പ് പുറത്തിറക്കി. തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നതെന്നും ജനം ടിവി കൃത്യമായി റിപ്പോർട്ട് ചെയ്തതാണെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു.

കൈപ്പറമ്പ് ദേവീകൃപ പ്രാദേശിക സമുദായം നടത്താൻ നിശ്ചയിച്ചിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് കൈപ്പറമ്പ് ക്ഷേത്രകമ്മിറ്റിയുടെ അറിവോടെയല്ല. ദേവീകൃപ പ്രാദേശിക സമുദായത്തിന്റെ ഈ പ്രവൃത്തിയെ ക്ഷേത്രകമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത ജനംടിവിയുടെ റിപ്പോർട്ടർ ക്ഷേത്രകമ്മിറ്റിയുടെ സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ കമ്മിറ്റിയുടെ അറിവോടെയല്ല എന്ന നിലപാടറിയിക്കുകയാണ് ജനംടിവി അത് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായി ​ക്ഷേത്രകമ്മിറ്റിക്ക് എതിരെ വന്ന വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നു. കൈപ്പറമ്പ് ക്ഷേത്രത്തിന്റെ യശ്ശസിന് കളങ്കമേൽപ്പിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അടിയന്തരമ നിയമനടപടികൾ സ്വീകരിക്കും. – ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

Tags: ThrissurControversy
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies