ഒരു കഥ വേറൊന്നാക്കാൻ പണ്ടേ മിടുക്കനാ; ഇൻസ്പിരേഷൻ സിനിമകൾ!! പ്രിയനെ ട്രോളി മോഹൻലാൽ; ചിരിപടർത്തി അഭിമുഖം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കഥ വേറൊന്നാക്കാൻ പണ്ടേ മിടുക്കനാ; ഇൻസ്പിരേഷൻ സിനിമകൾ!! പ്രിയനെ ട്രോളി മോഹൻലാൽ; ചിരിപടർത്തി അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും നിർമാതാവ് സുരേഷ് കുമാറും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. കരിയർ കെട്ടിപ്പടുക്കാൻ തുടങ്ങിയ കാലത്ത് മൂന്ന് പേരും പരസ്പരം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. 50 വർഷം പിന്നിട്ട സൗഹൃദബന്ധത്തിന്റെ വിശേഷങ്ങൾ ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്‌ക്കുകയാണ് മൂന്ന് പേരും.

എംടി വാസുദേവൻ നായരുടെ കഥകൾ വായിച്ചിട്ടായിരുന്നു സിനിമയ്‌ക്കായി തിരക്കഥ എഴുതാനുള്ള പ്രചോദനം പ്രിയദർശന് ലഭിച്ചതെന്നും ഓളവും തീരവും ചെയ്തതിലൂടെ വലിയൊരു സ്വപ്നസാക്ഷാത്കാരമാണ് പ്രിയനുണ്ടായതെന്നും മോഹൻലാൽ പറയുന്നു.

ഓളവും തീരവും വായിച്ചപ്പോൾ സിനിമയാക്കണമെന്ന മോ​ഹവുമായി എംടി സാറിന്റെ പുറകെ നടന്നിരുന്ന കാലം പ്രിയദർശനുണ്ടായിരുന്നു. ഒടുവിൽ പ്രിയനു വേണ്ടി എംടിയോട് സംസാരിച്ചത് മോഹൻലാൽ തന്നെയായിരുന്നുവെന്നും തനിക്ക് വേണ്ടി എംടിയോട് പിണങ്ങുക പോലും ലാൽ ചെയ്തിട്ടുണ്ടെന്നുമാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. ഒടുവിൽ ഓളവും തീരവും സിനിമയുടെ ചർച്ചകൾക്കായി എംടി മദ്രാസിലെത്തുകയും പ്രിയനോട് സംസാരിക്കുകയും ചെയ്ത സമയത്ത് പ്രയദർശന്റെ പിതാവ് അസുഖബാധിതനായി ചികിത്സയിലായി. അച്ഛനാണ് വലുത്, സിനിമ പിന്നെയായാലും എടുക്കാമെന്ന് പറഞ്ഞ് അന്ന് എംടി മടങ്ങി. പിന്നീട് ആ പ്രോജക്ട് നടക്കാതെയായി.

ഒടുവിൽ നാൽപത് വർഷത്തിന് ശേഷം 2024ലായിരുന്നു ഓളവും തീരവും സിനിമയായി പുറത്തിറക്കാൻ പ്രിയദർശന് കഴിഞ്ഞത്. കാത്തിരിപ്പ് വെറുതെയായില്ലെന്ന സന്തോഷം എംടിയെ വിളിച്ച് പങ്കുവയ്‌ക്കുകയും ചെയ്തതായി പ്രിയൻ പറയുന്നു.

‘കരൈ തൊടാതെ അലകൾ’ എന്ന തമിഴ് ചിത്രത്തിന്റെ ഇൻസ്പിരേഷൻ കൂടിയാണ് ഓളവും തീരവും എന്ന സിനിമ എന്ന് സുഹൃത്ത് സുരേഷ് കുമാർ കൂട്ടിച്ചേർത്തു. കരിയറിന്റെ തുടക്കകാലത്ത് പ്രിയൻ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. എന്നാൽ പലവിധ കാരണങ്ങളാൽ അത് പുറത്തിറങ്ങിയില്ല, ഒടുവിൽ ഓളവും തീരത്തിലൂടെ കരൈ തൊടാതെ അലകൾ എത്തി.

എന്നാൽ തമിഴ് ചിത്രം കടലുമായി ബന്ധപ്പെട്ടതാണെന്നും ഓളവും തീരവും പുഴയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും സൂചിപ്പിച്ച മോഹൻലാൽ ആ അവസരത്തിൽ പ്രിയദർശന്റെ ഇൻസ്പിരേഷൻ സിനിമകളെ ട്രോളാനും മറന്നില്ല. പണ്ടുകാലം മുതൽ തന്നെ ഒരു കഥ വേറൊരു കഥയിലേക്ക് മാറ്റാൻ തത്പരനായിരുന്നു പ്രിയനെന്നാണ് മോഹൻലാൽ കൂട്ടിച്ചേർത്തത്. അഭിമുഖത്തിനിടെ പൊട്ടിച്ചിരി പടർത്തിയ നിമിഷമായിരുന്നു അത്.

Tags: mohanlalpriyadarshang suresh kumar
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies