അമ്മയെ ചികിത്സിക്കാൻ വേണ്ടി മാത്രം പഠിച്ച കുട്ടി; എത്തിപ്പെട്ടത് ടെക് ഭീമന്റെ മടയിൽ; അഭിഷേകിന്റെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയെ ചികിത്സിക്കാൻ വേണ്ടി മാത്രം പഠിച്ച കുട്ടി; എത്തിപ്പെട്ടത് ടെക് ഭീമന്റെ മടയിൽ; അഭിഷേകിന്റെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

2.75 കോടി രൂപ ശമ്പളമുള്ള ജോലി, കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ സം​ഗതി സത്യമാണ്. ബിഹാർ സ്വദേശിയായ അഭിഷേക് കുമാറിനാണ് വമ്പൻ ജോലി ലഭിച്ചത്. അതും ഏതൊരു ഉദ്യോ​ഗാർത്ഥിയുടെയും സ്വപ്നമായ ​ഗൂ​ഗിളിൽ. എൻഐടി  പട്നയിൽ നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ അഭിഷേക് ഒക്ടോബറിൽ പുതിയ ജോലിയിൽ പ്രവേശിക്കും.

ജാമുയി ജില്ലയിലെ ജമുഖരിയ ഗ്രാമത്തിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നത്. അച്ഛൻ ഇന്ദ്രദേവ് യാദവ് ജാമുയി സിവിൽ കോടതിയിലെ അഭിഭാഷകനും അമ്മ മഞ്ജു ദേവി വീട്ടമ്മയുമാണ്. രണ്ട് സഹോദരൻമാരിൽ ഇളയവനാണ് അഭിഷേക്. നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും അമ്മയ്‌ക്കെന്നും മുൻഗണന അഭിഷേകിന്റെ വിദ്യാഭ്യാസത്തിനായിരുന്നു.

ജാമുയിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിഷേക് എൻഐടി പട്നയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2022-ൽ, 1.08 കോടി രൂപയുടെ പാക്കേജിൽ ആമസോണിലായിരുന്നു ആദ്യ പ്ലേസ്മെന്റ്. 2023 മാർച്ചിൽ ആമസോൺ വീട്ട് ജർമ്മൻ നിക്ഷേപ സ്ഥാപനത്തിൽ ചേർന്നു.

” മൺകട്ട കൊണ്ട് നിർമിച്ച വീടുകളുള്ള ഒരു ചെറിയ ​ഗ്രാമത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. കുട്ടിക്കാലം മുതൽ അമ്മയുടെ അസുഖം കണ്ടാണ് ഞാൻ വളർന്നത്. അച്ഛന് വരുമാനം തീരെ കുറവായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് നല്ല ജോലി വാങ്ങി അമ്മയ്‌ക്ക് മികച്ച ചികിത്സ നൽകുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് ഞാൻ കഠിനാദ്ധ്വാനം ചെയ്തത്”, അഭിഷേക് പറഞ്ഞു.

പ്രതിസന്ധികളെ അവസരമാക്കി ജീവിതവിജയം നേടിയ അഭിഷേക് പുതിയ തലമുറയ്‌ക്ക് മാതൃകയാണ്. മുമ്പ് ചെയ്ത ജോലികളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് അച്ഛനും അമ്മയ്‌ക്കും പുതിയ വീട് നിർമിക്കുന്ന തിരിക്കിലാണ് ഈ ചെറുപ്പക്കാരൻ.

 

Tags: jobGoogleAbishek Kumar2 crore package
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies