തിരുവനന്തപുരം : വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണം വഴിയരികിൽ കണ്ടത്തി. തിരുവനന്തപുരം മാറനെല്ലൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണാഭരണമാണ് ഉപേക്ഷിച്ച നിലയിൽ വീടിനുസമീപത്തെ വഴിയിൽ കണ്ടെത്തിയത്.
മാറനല്ലൂർ ഗില്ലിന്റെ വീട്ടിൽ നിന്ന് വിവാഹ സൽക്കാരത്തിനിടെയാണ് സ്വർണം മോഷണം പോയത്. ഭാര്യ വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണ്ണമാണ് മോഷണം പോയത്. തിരുവനന്തപുരം മാറനല്ലൂർ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
(പ്രതിനിധാന ചിത്രം)