ഇന്ത്യൻ ആർമിയുടെ 141-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് (TGC-141) അപേക്ഷ ക്ഷണിച്ചു. 20-27 വയസ് പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാരികളായിരിക്കണം.
ഇന്ത്യൻ സൈന്യത്തിന്റെ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) അടുത്ത വർഷം ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സ് പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. എല്ലാ സെമസ്റ്ററുകളും പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 17 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം. സ്റ്റൈപ്പൻ്റും ശമ്പളവും അലവൻസുകളും നൽകും. പരിശീലനം പൂർത്തിയാക്കുന്ന മുറയ്‌ക്ക് നിയമനം ലഭിക്കുന്നത് മൂന്ന് തരത്തിലാകും.
1. ഗ്രാൻ്റ്- കോഴ്സ് ആരംഭിക്കുന്ന തീയതി മുതലോ ഡെറാഡൂണിലെ ഐഎംഎയിൽ റിപ്പോർട്ട് ചെയ്യുന്ന തീയതി മുതലോ ലെഫ്റ്റനൻ്റ് റാങ്കിലുള്ള പ്രൊബേഷനിൽ ഷോർട്ട് സർവീസ് കമ്മീഷൻ അനുവദിക്കും. പരിശീലന കാലയളവിൽ മുഴുവൻ ശമ്പളത്തിനും അലവൻസുകൾക്കും അർഹതയുണ്ടാകും.
2. പെർമനന്റ് കമ്മീഷൻ- പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ കരസേനയിൽ ലെഫ്റ്റനൻ്റ് റാങ്കിൽ സ്ഥിര നിയമനം നൽകും.
3. സീനിയോരിറ്റി- സീനിയോരിറ്റി അനുസരിച്ച് വിവിധ റാങ്കുകളിലേക്ക് കമ്മീഷൻ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക.















