പൾസർ സുനിക്ക് ഇന്ന് 'റിലീസ്'; ഉപാധികൾ ഇതെല്ലാം.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൾസർ സുനിക്ക് ഇന്ന് ‘റിലീസ്’; ഉപാധികൾ ഇതെല്ലാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീംകോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന  വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും 10ന് ജില്ലാ പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഏഴരവർഷത്തിനു ശേഷം സുപ്രീം കോടതി നിർദേശാനുസരണമാണ് ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. വ്യവസ്ഥകൾ സംബന്ധിച്ച് പ്രോസിക്യൂഷൻ ഭാഗം കേട്ട ശേഷം വിചാരണക്കോടതി  പൾസർ സുനിക്ക് ജാമ്യം നൽകണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവാണ് എറണാകുളം പ്രിൻസിപ്പൽ  സെഷൻസ് കോടതി നടപ്പാക്കിയത്.

മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് പ്രതികളോട് സമ്പർക്കം പുലർത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ടാൾ ജാമ്യ വ്യവസ്ഥ, അനുമതി കൂടാതെ വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുത്, ഒരും സിം മാത്രമേ ഉപയോഗിക്കാവൂ, ഫോൺ നമ്പർ കോടതിയിൽ നൽകണം എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം. എല്ലാ മാസവും പത്താം തീയതി പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പ്രൊബേഷൻ ഓഫീസർ കോടതിയിൽ റിപ്പോർട്ട് നൽകണം. പൾസർ സുനിയുടെ സുരക്ഷ ജില്ലാ റൂറൽ എസ്പി  ഉറപ്പാക്കണമെന്നും വിചാരണക്കോടതി നിർദേശിച്ചു.

സുനിയുടെ ജീവന്  ഭീഷണിയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണിത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനു മുന്നിൽ നിശ്ചിത സമയത്ത് ഹാജരാകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചില്ല. മറിച്ച് സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.

2017 ഫെബ്രുവരി 17നാണ് നടിയുടെ കാർ അപകടത്തിൽ പെടുത്തിയതിനു ശേഷം  പൾസർ സുനിയും സംഘവും അവരെ ആക്രമിച്ചത്. ഫെബ്രുവരി 23ന് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു, വിചാരണ നീണ്ടു പോകുന്നു, ഏഴര വർഷത്തോളം ജയിലിൽ കിടന്നു എന്നടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു ജാമ്യം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലും സുനിക്ക് ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്.

Tags: BAILactress attack casepulsar suni
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies