അല്ലുവിനെ കേസിലേക്ക് വലിച്ചിഴയ്ക്കരുത്; എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം; ജാനി മാസ്റ്റർക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുഷ്പ നിർമാതാവ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്ലുവിനെ കേസിലേക്ക് വലിച്ചിഴയ്‌ക്കരുത്; എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം; ജാനി മാസ്റ്റർക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുഷ്പ നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഡാൻസ് മാസ്റ്റർ ജാനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും വലിച്ചിഴയ്‌ക്കുന്നത് ദാരുണമെന്ന് ‘പുഷ്പ 2’ നിർമാതാവ് രവിശങ്കർ. സെറ്റിൽ ആരുടെയും കാര്യത്തിൽ ഇടപെടുന്ന വ്യക്തിയല്ല അല്ലുവെന്നും നടന്റെ പേര് കേസിലേക്ക് വലിച്ചിഴയ്‌ക്കുന്നത് കൂടുതൽ അഭ്യൂഹങ്ങൾക്കിടയാക്കുന്നുവെന്നും രവിശങ്കർ പറഞ്ഞു. ഇരയ്‌ക്ക് ജോലിസംബന്ധമായ പിന്തുണ അല്ലു അർജുനും സംവിധായകനും നൽകിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പരാതിക്കാരിയോടും ജാനി മാസ്റ്ററോടും തങ്ങൾക്കുള്ളത് പ്രൊഫഷണൽ ബന്ധമാണെന്നും ആരും അതിനെ വളച്ചൊടിക്കരുതെന്നും നിർമാതാവ് പറഞ്ഞു. പരാതിക്കാരിയെയും അല്ലുവിനെയും ചേർത്ത് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. ഒരാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യേണ്ട ആവശ്യം അല്ലുവിനില്ല. പെൺകുട്ടിയും ജാനി മാസ്റ്ററും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിലേക്ക് അല്ലുവിന്റെയും സുകുമാറിന്റെയും പേരുകൾ വലിച്ചിഴയ്‌ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് നടി ജാൻസിയുടെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ പരാതിക്കാരിക്കായി ആരും സംസാരിക്കുന്നില്ലെന്ന തോന്നൽ ആവശ്യമില്ലെന്നും സംവിധായകനും നിർമാതാക്കളും ഒരു പ്രമുഖ നടനും പരാതിക്കാരിക്ക് ജോലി സംരക്ഷണം ഉറപ്പു നൽകിയിട്ടുണ്ടെന്നും ജാൻസി പറഞ്ഞിരുന്നു. ഇതോടെ അല്ലു അർജുനെതിരെയും അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി.

ജാനി മാസ്റ്റർക്കെതിരായി 21- കാരിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാനി മാസ്റ്ററുടെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ലൈംഗികചൂഷണം നേരിട്ടിരുന്നുവെന്നും വീട്ടിൽ വച്ചും വിവിധ ഇടങ്ങളിൽ വച്ചും പീഡിപ്പിച്ചുവെന്നുമാണ് നടിയുടെ പരാതി.

Tags: rape caseallu arjunJani Master
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies