മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീ‍ർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീ‍ർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 09:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച മൂന്ന് kseb ജീവനക്കാരുടെ ജോലിപോയി. കെ.എസ്.ഇ.ബി. തലയാഴം ഇലക്ട്രിക്കല്‍‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍‍ പി. എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി. എന്നിവര്‍‍‍ ബാറില്‍‍ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡര്‍‍ ഓഫ് ചെയ്തെന്നും തത്ഫലമായി ആ പ്രദേശത്താകെ വൈദ്യുതി നഷ്ടമായെന്നും ദിനപത്രങ്ങളില്‍ വാര്‍‍ത്ത വന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍‍പ്പെട്ട കെ.എസ്.ഇ.ബി ചെയര്‍മാന്‍‍ ആൻഡ് മാനേജിംഗ് ഡയറക്ടര്‍‍ അന്വേഷണത്തിനായി ഉത്തരവിട്ടു. ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരേയും അടിയന്തരമായി സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്യാന്‍‍ ചെയര്‍മാന്‍‍ നിര്‍‍ദ്ദേശിക്കുകയായിരുന്നു.

സുരേഷ് കുമാര്‍‍ പി. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍‍ പാെലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍‍ ചെയ്തിരുന്നു. ഇപ്പോള്‍ ചേര്‍‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2-ല്‍ പൊലീസ് കുറ്റപത്രം സമര്‍‍പ്പിച്ച സാഹചര്യത്തില്‍‍ ഇയാളെ സര്‍‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.

Tags: KSEBSuspendedemployeestwo
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies