ടൂറിസം ഹബ്ബായി ​ഗുജറാത്ത്; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു, കഴിഞ്ഞ വർഷം എത്തിയത് 18 കോടി പേരെന്ന് ടൂറിസം മന്ത്രി; കുതിപ്പിൽ ആത്മീയ ടൂറിസവും 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂറിസം ഹബ്ബായി ​ഗുജറാത്ത്; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു, കഴിഞ്ഞ വർഷം എത്തിയത് 18 കോടി പേരെന്ന് ടൂറിസം മന്ത്രി; കുതിപ്പിൽ ആത്മീയ ടൂറിസവും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 06:44 am IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ‌: ടൂറിസം കുതിപ്പിൽ ​ഗുജറാത്ത്. 2023-24 വർഷത്തിൽ 18.59 കോടി പേരാണ് ​ഗുജറാത്ത് സന്ദർശിച്ചതെന്ന് ടൂറിസം മന്ത്രി മുലുഭായ് ബേര പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ വളർച്ച കൈവരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ‌ 23.43 ലക്ഷം പേർ വിദേശ വിനോദ സഞ്ചാരികളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 24.07 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടൂറിസം, വ്യാപാരം, തൊഴിൽ, ആത്മീയത, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ‌ നരേ ന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങി വച്ച മുന്നേറ്റമാണ് ഇന്നും തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇതിന്റെ ആക്കം കൂട്ടാൻ ശ്രമം നടത്തുകയാണെന്നും അത് വിജയത്തിലേക്ക് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11.38 കോടി പേർ‌ ഒറ്റദിവസ സന്ദർശനത്തിനെത്തിയതാണ്. 7.21 കോടി പേർ രാത്രികാലങ്ങളിൽ‌ തങ്ങി, ദിവസങ്ങളോളം ഭം​ഗി ആസ്വദിച്ചവരാണ്.

ആത്മീയ ടൂറിസം മേഖലയിലും ​ഗുജറാത്ത് കുതിക്കുകയാണ്. ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച ആത്മീയ കേന്ദ്രമെന്ന ഖ്യാതി സംസ്ഥാനത്തെ അമ്പാജിയാണ്. 1.65 കോടി പേരാണ് അമ്പ ദേവിയുടെ അനുഹ​ഗ്രഹം തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു. 97.93 ലക്ഷം പേരാണ് സോമനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ദ്വാരകയിൽ 83.54 ലക്ഷം പേരുമെത്തി. മഹാകാളി ക്ഷേത്രത്തിൽ 76.66 ലക്ഷം പേർ ഉൾപ്പടെ സംസ്ഥാനത്തെ ആത്മീയ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയത് 457.35 ലക്ഷം പേരാണ്.

ബിസിനസ് ടൂറിസത്തിൽ 2.26 കോടി സഞ്ചാരികളുമായി അഹമ്മദാബാദാണ് മുന്നിൽ. സൂറത്ത്- 62.31 ലക്ഷം, വഡോദര- 34.15 ലക്ഷം, രാജ്കോട്ട്- 18.49 ലക്ഷം എന്നിങ്ങനെ ആകെ 358.77 ലക്ഷം പേരാണ് എത്തിയത്. കൂടതൽ സഞ്ചാരികളെ ആകർഷിക്കാനായി മികച്ച ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കുകയാണ് ​സർക്കാർ.

Tags: Gujarattourism MinisterMulubhai Bera
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies