ഒരിക്കലും മരിക്കാതിരിക്കാൻ 100 'റാപാമൈസിൻ' ​ഗുളികകൾ; ടെക് കമ്പനി വിറ്റത് 800 മില്യൺ ഡോളറിന്; ആയുസ് കൂട്ടാൻ ഒരു കോടീശ്വരന്റെ പെടാപ്പാട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരിക്കലും മരിക്കാതിരിക്കാൻ 100 ‘റാപാമൈസിൻ’ ​ഗുളികകൾ; ടെക് കമ്പനി വിറ്റത് 800 മില്യൺ ഡോളറിന്; ആയുസ് കൂട്ടാൻ ഒരു കോടീശ്വരന്റെ പെടാപ്പാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

47 കാരനായ ബ്രയാൻ ജോൺസൺ ഒരു ‘ടെക് സംരംഭകനും കോടീശ്വരനുമാണ്’. 2013-ൽ, അദ്ദേഹം തന്റെ കമ്പനി 800 മില്യൺ ഡോളറിന് വിറ്റു. പിന്നീട് വർഷങ്ങളോളം ഇദ്ദേഹത്തെ കുറിച്ച് പുറംലോകത്തിന് കാര്യമായ അറിവുണ്ടായില്ല. അടുത്തിടെയാണ് ദീർഘായുസ്സിനായുള്ള അന്വേഷണത്തിന് വേണ്ടിയാണ് കമ്പനി വിറ്റതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. താൻ മരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അതിന് വേണ്ടിയുള്ള പ്രത്യേക ജീവിതക്രമം പിന്തുടരുകയാണെന്നും ബ്രയാൻ പറഞ്ഞു.

ഇനി ബ്രയാന്റെ ദിനചര്യ നോക്കാം. എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ഉണരും, ശരീര താപനില പരിശോധിച്ച് യുവി തെറാപ്പിക്ക് വിധേയനാകും. ദിവസം ആരംഭിക്കുന്നത് സപ്ലിമെൻ്റുകളോടെയാണ്. ഓരോ ദിവസവും ഏകദേശം 100 സപ്ലിമെൻറുകൾ കഴിക്കും. വീ​ഗൻ ഡയറ്റ് പിന്തുടരുന്ന അദ്ദേഹം കൃത്യമായി വ്യായാമവും ചെയ്യും. പ്രതിവർഷം ഏകദേശം 2 ദശലക്ഷം ഡോളറാണ് ബ്രയാന്റെ ജീവിത ചെലവ്. ഇതിൽ ബ്രയാൻ കഴിക്കുന്ന സപ്ലീമെന്റാണ് റാപാമൈസിൻ. 13 ​ഗ്രാം റാപാമൈസിനാണ് ബ്രായാൻ കഴിക്കുന്നത്. ‘ദീർഘായുസ് പ്രേമികളും’ ഇഷ്ട ​ഗുളികയായ റാപാമെസിനെ കുറിച്ച് അറിയാം.

Taking 13 mg of Rapamycin today with my Super Veggie and 2 Tbsp (30 mL) of extra virgin olive oil.

I take it because Rapamycin+Metformin ranks 10th best performing lifespan study. It raised median and 90th %ile wild type mouse lifespan by over 20% in both genders.

Pairing… pic.twitter.com/bGxlXJYE4n

— Bryan Johnson /dd (@bryan_johnson) January 30, 2024

 

ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന് രൂപപ്പെടുത്തിയ ഔഷധമാണ് റാപാമൈസിൻ. ഇതിന് സസ്തനികളുടെ ആയുസ്സ് നീട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്പ്പായേക്കാം ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.

‘റാപാമൈസിന്‍’ (rapamycin) എന്ന ഔഷധത്തിന്റെ സഹായത്തോടെ എലികളുടെ ആയുസ്സ് നീട്ടാന്‍ കഴിഞ്ഞതായി ‘നേച്ചര്‍’ ഗവേഷണ വാരിക പറയുന്നു. പ്രായമേറിയ എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ ആയുസ്സ് 38 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

1970-കളിലാണ് റാപാമൈസിന്‍ എന്ന പ്രകൃതിദത്ത രാസവസ്തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍നിന്ന് വേര്‍തിരിച്ചെടുത്തത്. ‘സ്റ്റെപ്‌ടോമൈസസ് ഹൈഗ്രോസ്‌കോപിക്കസ്’ എന്ന ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന ഈ രാസപദാര്‍ഥം പൂപ്പല്‍ബാധയ്‌ക്കെതിരെയും ശരീരപ്രതിരോധത്തെ അമര്‍ച്ച ചെയ്യാനും നിലവില്‍ ഉപയോഗിക്കുന്ന ഔഷധമാണ്. അമേരിക്കയിലെ ‘ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍’ (എഫ്.ഡി.എ) അതിന് അനുമതിയും നല്‍കിയിട്ടുണ്ട്. വൃക്കമാറ്റിവെയ്‌ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍, മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌ക്കരിക്കുന്നത് തടയാനാണ് ഇത് മുഖ്യമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഈ രാസവസ്തുവിന്റെ അര്‍ബുദ പ്രതിരോധശേഷിയെക്കുറിച്ചും പഠനം നടന്നുവരികയാണ്. അതിനിടെയാണ്, ഇതിന് ആയുസ്സ് നീട്ടാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാശ്ചാത്യ ലോകത്ത് റാപാമെസിൻ അതിവേ​ഗം പ്രചാരം നേടുന്ന മരുന്നാണെങ്കിൽ പല ഡോക്ടർമാരും വിരുദ്ധ അഭിപ്രായവും പങ്കുവെക്കുന്നുണ്ട്. വാർദ്ധക്യം തടയാൻ ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും, വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈദരാബാദിലെ സിറ്റിസൺസ് ഹോസ്പിറ്റലിലെ ഇൻ്റണൽ & ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. പാപ്പാറാവു നടക്കുദുരു പറയുന്നു

Tags: Rapamycin
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies