നവരാത്രി ഘോഷയാത്രയെ സ്വീകരിച്ച് നാരീ ശക്തി; ഗാർഡ് ഓഫ് ഓണർ നൽകി വനിതാ ബറ്റാലിയൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവരാത്രി ഘോഷയാത്രയെ സ്വീകരിച്ച് നാരീ ശക്തി; ഗാർഡ് ഓഫ് ഓണർ നൽകി വനിതാ ബറ്റാലിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 07:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയിലേക്കുളള നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് ഗാർഡ് ഓഫ് ഓണർ നൽകി കേരള പൊലീസിലെ വനിതാ ബറ്റാലിയൻ. ഘോഷയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ബറ്റാലിയൻ ക്യാപ്റ്റൻ ലാറ്റ പറഞ്ഞു.

നവരാത്രി ഘോഷയാത്രയിൽ ഏറ്റവും ആകർഷണീയമായിട്ടുള്ളത് തിരുവനന്തപുരത്ത് ജില്ലാ അതിർത്തിയായ പാറശാലയിൽ വനിതാ പൊലീസ് ഗാർഡ് നൽകുന്ന സ്വീകരണമാണ്. ഇത് രണ്ടാം തവണയാണ് കേരള പൊലീസിന്റെ വനിതാ ബറ്റാലിയൻ നവരാത്രി ഘോഷയാത്രയ്‌ക്ക് സ്വീകരണം നൽകുന്നത്. 34 അംഗ വനിതാ ബറ്റാലിയനാണ് ഘോഷയാത്രയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത്.

രാഷ്‌ട്രം സമഗ്ര മേഖലകളിലും നാരി ശക്തിക്ക് മുൻഗണന നൽകുമ്പോൾ ചരിത്ര പ്രസിദ്ധമായ നവരാത്രി ഘോഷയാത്രയിൽ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബറ്റാലിയൻ ക്യാപ്റ്റൻ ലാറ്റ പറഞ്ഞു.

രണ്ടാം ദിവസമായ ഇന്ന് കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയെ കേരള അതിർത്തിയിൽ നാഗാലാൻഡ് ഗവർണറുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ആചാര വിധിപ്രകാരം ആരംഭിച്ച യാത്ര മാർത്താണ്ഡം വെട്ടിമണി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കാൽക്കുളം നീലകണ്‌ഠ സ്വാമി ക്ഷേത്രത്തിൽ നിന്നും മുന്നൂറ്റിനങ്കയും വേളിമലയിൽ നിന്ന് കുമാരസ്വാമിയും തേവാരക്കെട്ട് ക്ഷേത്രത്തിലെ സരസ്വതീദേവിയുമാണ് ഘോഷയാത്രയായി എഴുന്നള്ളുന്നത്. ഇന്ന് വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര നാളെ തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കും.

.

Tags: Navarathri 2024Women Police BattalionGaurd of Honour
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies