ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെളളിയാഴ്ച ? ; ഹിസ്ബുള്ളയുടെ പുതിയ തലവനാകാനൊരുങ്ങി ഹാഷിം സഫിദ്ദീൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെളളിയാഴ്ച ? ; ഹിസ്ബുള്ളയുടെ പുതിയ തലവനാകാനൊരുങ്ങി ഹാഷിം സഫിദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. നസ്‌റല്ലയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ദു:ഖാചരണം ലെബനൻ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ള അനുകൂലികളായ നിരവധി പേർ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുന്നുണ്ട്.

സംസ്‌കാര ചടങ്ങുകൾ എവിടെ വച്ച് എപ്പോൾ നടക്കുമെന്നുള്ള വിവരങ്ങൾ ഹിസ്ബുള്ള പുറത്തുവിട്ടിട്ടില്ല. നസ്‌റല്ലയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിൽ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായിരുന്നു. കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. 200ഓളം മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിർദേശപ്രകാരമായിരുന്നു ഈ നീക്കമെന്നാണ് വിവരം.

ആക്രമണസാധ്യതയെ കുറിച്ച് നസ്‌റല്ലയ്‌ക്ക് ഖമേനി ദൂതൻ വഴി മുന്നറിയിപ്പ് നൽകിയെങ്കിലും ലെബനനിൽ തന്നെ തുടരാൻ നസ്‌റല്ല തീരുമാനിക്കുകയായിരുന്നു. അതേസമയം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേരണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് ഇറാന് ശക്തമായ മറുപടി നൽകുമെന്ന മുന്നറിയിപ്പ് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും നൽകിയിരുന്നു.

ഹിസ്ബുള്ളയുടെ ഏഴോളം നേതാക്കളെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇസ്രായേൽ വധിച്ചത്. നസ്‌റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ഹിസ്ബുള്ളയുടെ പുതിയ തലവനായി ചുമതലയേൽക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം, ഹിസ്ബുള്ളയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് ഹാഷിം. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്‌ക്കില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: IRANairstrikeUN security councilFEATURED2Hezbollah leader
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies