കെട്ടണയാതെ തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശം; സിനിമാ താരങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ജൂനിയർ എൻടിആറും ചിരഞ്ജീവിയും; വിമർശിച്ച് അല്ലുവും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെട്ടണയാതെ തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശം; സിനിമാ താരങ്ങളെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ജൂനിയർ എൻടിആറും ചിരഞ്ജീവിയും; വിമർശിച്ച് അല്ലുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 04:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ എൻടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് താരങ്ങൾ. നടന്മാരായ ജൂനിയർ എൻടിആർ, അല്ലു അർജുൻ, ചിരഞ്ജീവി എന്നിവരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു താരങ്ങളുടെ വിമർശനം. സിനിമാ താരങ്ങളെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് താരങ്ങൾ വ്യക്തമാക്കി.

തെലങ്കാന മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളിൽ കടുത്ത വിഷമമുണ്ടെന്നും ഉയർന്ന പദവിയിലിരിക്കുന്നവർ സമൂഹത്തിന് മാതൃകയാവുകയാണ് ചെയ്യേണ്ടതെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു. രാഷ്‌ട്രീയമായി ഒരു ബന്ധവുമില്ലാത്തവരെ എന്തിനാണ് തങ്ങളുടെ വിജയത്തിന് വേണ്ടി ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. താരങ്ങൾക്കെതിരെയുള്ള ഇത്തരം പരാമർശങ്ങൾ ലജ്ജാവഹമാണ്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി തന്നെ നിൽക്കും. അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തി രാഷ്‌ട്രീയ നേതാക്കൾ സ്വയം തരംതാഴരുതെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു.

രാഷ്‌ട്രീയക്കാരും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നവരും സമൂഹത്തിന് മാതൃക ആകേണ്ടവരാണ്. എന്നാൽ അത്തരക്കാർ തന്നെ മോശം പരാമർശങ്ങൾ നടത്തുന്നത് അപമാനകരമാണ്. അന്തസിനെയും സ്വകാര്യതയെയും മാനിക്കാൻ പഠിക്കണം. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തരുത്. താരങ്ങളുടെ വ്യക്തിജീവിതത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്നും ജൂനിയർ എൻടിആർ വ്യക്തമാക്കി.

സെലിബ്രിറ്റികളെ കുറിച്ച് അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നത് അന്യായമാണെന്നാണ് അല്ലു അർജുൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നാനി, ഖുശ്ബു സുന്ദർ, സംവിധായകൻ ശ്രീകാന്ത് ഒഡേല എന്നിവരും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് രം​ഗത്തെത്തി.

പരാമർശം വിവാദമായതോടെ കൊണ്ട സുരേഖ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ കെടിആർ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ക്ഷമാപണം.

Tags: chiranjeeviallu arjuntelangana-minister
Share
Tweet
SendShare

More News from this section

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies