' അവനെ കൊന്നതല്ല'; വൈറൽ തിമിംഗലം ' വ്‌ളാഡിമറി'ന്റെ മരണത്തിന്റെ ദുരൂഹത പുറത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ അവനെ കൊന്നതല്ല’; വൈറൽ തിമിംഗലം ‘ വ്‌ളാഡിമറി’ന്റെ മരണത്തിന്റെ ദുരൂഹത പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

റഷ്യയുടെ ചാര തിമിംഗലം എന്ന പേരിൽ വൈറലായ ‘ വ്‌ളാഡിമറി’ന്റെ മരണത്തിന്റെ ദുരൂഹത അഴിയുന്നു. ബെലുഗ തിമിംഗലമായ ‘ വ്‌ളാഡിമർ’ അണുബാധ മൂലമാണ് മരിച്ചതെന്നും വെടിയേറ്റതിന്റെ മുറിവുകളുണ്ടായിരുന്നില്ലെന്നും നോർവീജിയൻ പൊലീസ് പറഞ്ഞു.

വ്ളാഡിമറിന്റെ വായിൽ നിന്നും ഒരു വടി കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ മുറിവാണ് അണുബാധയ്‌ക്ക് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടും പൊലീസും നടത്തിയ പരിശോധനയിൽ വെടിയുണ്ടകളോ മറ്റ് ലോഹത്തിന്റെ അംശങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. വ്‌ളാഡിമറിന്റെ അസ്ഥി അഗ്ദറിലെ യുഐഎ സർവകലാശാലയിലെ നേച്ചർ മ്യൂസിയത്തിനും ബൊട്ടാണിക്കൽ ഗാർഡനും നൽകാൻ ഫിഷറീസ് ഡയറക്ടറേറ്റ് തീരുമാനിച്ചതായും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 31-നാണ് വ്‌ളാഡിമർ തിമിംഗലം കൊല്ലപ്പെട്ടത്. 15 വയസായിരുന്നു. വ്ളാഡിമർ ഔദ്യോഗിക ചാരനാണെന്ന് റഷ്യ ഇതുവരെയും സമ്മതിച്ചിട്ടില്ലെങ്കിലും പലപ്പോഴായി ഇതിനെ സാധൂകരിക്കുന്ന പല തെളിവുകളും പുറത്തുവന്നിരുന്നു. മനുഷ്യരുമായി ഏറെ ഇണക്കമുള്ള ബെലുഗ ഇനത്തിൽപെട്ട തിമിംഗലത്തെ ചാരൻ എന്ന വിളിക്കാൻ കാരണങ്ങളുണ്ട്. ഒരു പ്രത്യക കവചം അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു.

അതിന്റെ ഇരുവശത്തും ഗോപ്രോ ക്യാമറകൾ ഘടിപ്പിച്ചിരുന്നു. അതിൽ എക്വിപ്‌മെന്റ് ഓഫ് സെന്റ് പീറ്റേഴ്സ്ബർഗ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഇതാണ് വ്‌ളാഡിമറിനെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതാകാമെന്ന അഭ്യൂഹം ശക്തമാക്കിയത്. നോർവീജിയൻ തീരത്താണ് വ്‌ളാഡിമറിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മൃഗസംരക്ഷണ പ്രവർത്തകർ മുന്നോട്ടു വരികയായിരുന്നു.

Tags: Russian "Spy WhaleHvaldimir DiedNew Claim By Cops
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies