ജയ്പൂർ: തദ്ദേശീയമായി വികസിപ്പിച്ച VSHORADS മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പൊഖ്‌റാനിലാണ് നാലാം തലമുറ മിസൈൽ പരീക്ഷിച്ചത്. ഡിആർഡിഒയാണ് വളരെ ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ മൂന്ന് പരീക്ഷണങ്ങൾ നടത്തിയത്.
പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആർഡിഒയെയും ഇന്ത്യൻ സൈന്യത്തിനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമിച്ച പുതിയ മിസൈൽ വ്യോമ ഭീഷണികൾക്കെതിരെ സായുധ സേനയ്‌ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
The @DRDO_India has successfully conducted three flight tests of the 4th Generation, technically advanced miniaturized weapon system VSHORADS, from Pokhran.
Raksha Mantri Shri @rajnathsingh has congratulated DRDO, Indian Army and Industry involved in the successful development… pic.twitter.com/OWP9gREyp3
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) October 5, 2024
റഷ്യൻ നിർമിത ഇഗ്ല മിസൈലുകളെയാണ് സൈന്യം ഇതുവരെ ആശ്രയിച്ചിരുന്നത്. തദ്ദേശീയമായി മിസൈൽ സംവിധാനം വികസിപ്പിച്ചതോടെ ഇത് വിദേശരാജ്യങ്ങളുടെ ഉപകരങ്ങളുടെ ഉപയോഗം ലഘൂകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് സ്വകാര്യ കമ്പനികളാണ് VSHORADS പദ്ധതിയുടെ വികസന കം പ്രൊഡക്ഷൻ പാർട്ണർമാർ. എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന മിസൈലാണ് VSHORADS. റിസർച്ച് സെൻ്റർ ഇമാറാത്ത് (ആർസിഐ) ഡിആർഡിഒ ലബോറട്ടറികളുമായും ഡിസിപിപികളുമായും സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്.















