ന്യൂഡൽഹി: ദസറ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഇതിനിടെ ശ്രദ്ധയാകർഷിക്കുകയാണ് ദ്വാരകയിലെ സെക്ടർ-10ൽ നിർമിച്ചിരിക്കുന്ന രാവണ കോലം. ഇന്ത്യയിലെ ഏറ്റവും ഉയരും കൂടിയ രാവണന്റെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 211 അടി ഉയരത്തിലാണ് കോലം സ്ഥാപിച്ചതെന്ന് ശ്രീരാമലീല സൊസൈറ്റി വ്യക്തമാക്കി.
നാല് മാസമെടുത്താണ് ഇത് രൂപകൽപന ചെയ്തതെന്ന് സൊസൈറ്റി അവകാശപ്പെട്ടു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പാപത്തെ സൂചിപ്പിക്കുകയാണ് ഇതിന്റെ വലുപ്പമെന്ന് സമിതി ചെയർമാൻ രാജേഷ് ഗെഹ്‌ലോട്ട് പറഞ്ഞു. ഈ പാപമെല്ലാം ദശേര ദിനമായ ഒക്ടോബർ 12-ന് ദഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും ദസറ ആഘോഷങ്ങൾക്കായി ക്ഷണിച്ചിട്ടുണ്ടെന്ന് സംഘടാകർ അറിയിച്ചു. അയോദ്ധ്യയിലെ പഴയ രാമക്ഷേത്രം തകർക്കത്തതുമായി ബന്ധപ്പെട്ട പ്രമേയമാണ് ഈ വർഷത്തെ രാംലീല അലങ്കാരങ്ങൾക്കും പരിപാടികൾക്കും പിന്നിൽ. ദക്ഷിണേന്ത്യൻ ക്ഷേത്രമാതൃകയിലാണ് പ്രവേശന കവാടങ്ങളുടെ രൂപകൽപന. രാമലീല ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാജേഷ് പറഞ്ഞു.















