2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്; പ്രയാഗ്‌രാജിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്; പ്രയാഗ്‌രാജിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 10:32 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: 2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെത്തിയ മുഖ്യമന്ത്രി സന്യാസിവര്യരുമായി ആശയവിനിമയം നടത്തുകയും മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.

ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുക. കുംഭമേളയുടെ പ്രധാന സ്‌നാനഘാട്ടുകളിൽ ഉൾപ്പെടെ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ജനുവരി 14 ന് മകരസംക്രാന്തിയിലും ജനുവരി 29 ന് മൗനി അമാവാസിയിലും ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലുമാണ് മഹാകുംഭമേളയുടെ ഭാഗമായി പ്രധാന പുണ്യസ്‌നാനങ്ങൾ നടക്കുക.

12 വർഷത്തിലൊരിക്കലാണ് ഒരു പൂർണ്ണ കുംഭമേള നടക്കുക. അതുകൊണ്ടു തന്നെ ഇക്കുറി വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുകയെന്നാണ് വിലയിരുത്തൽ. ഡിസംബർ 15 നകം തീർത്ഥാടകർക്കുളള സൗകര്യങ്ങൾ പൂർണമായി ഒരുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉൾപ്പെടെ പ്രധാന ആറ് ദിവസങ്ങളിൽ തീർത്ഥാടകർ കൂടുതൽ ദൂരം നടക്കേണ്ടി വരുന്നതുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഇലക്ട്രിക് ബസുകളാണ് തീർത്ഥാടകർക്ക് ഗതാഗതമൊരുക്കാൻ വിന്യസിക്കുക.

2013 ലെ കുംഭമേളയുടെ ഇരട്ടിയിലധികം സ്ഥലം ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ശുചിത്രം ഉറപ്പുവരുത്താനും ഗംഗയും യമുനയും മലിനമാക്കപ്പെടുന്നത് തടയാനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മലിനജലം ഉൾപ്പെടെ സംസ്‌കരിച്ച ശേഷമാകും പുറത്തേക്ക് ഒഴുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: പുണ്യസ്‌നാനങ്ങൾMaha Kumbh Mela 2025yogi adithyanathമഹാകുംഭമേളയുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്വസന്ത പഞ്ചമിമൗനി അമാവാസിമകരസംക്രാന്തിഎഐ സാങ്കേതിക വിദ്യ
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies