സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; മൊഴികളിൽ വൈരുദ്ധ്യം; കളളപ്പരാതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; മൊഴികളിൽ വൈരുദ്ധ്യം; കളളപ്പരാതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 01:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും കളളപ്പരാതിയാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പൊലീസുകാർക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് കാണിച്ച് വീട്ടമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനുളള മറുപടി സത്യവാങ്മൂലത്തിലാണ് പരാതി വ്യാജമെന്ന് സർക്കാർ വ്യക്തമാക്കിയത്. മലപ്പുറം അഡീഷണൽ പൊലീസ് സൂപ്രണ്ട് ഫിറോസ് എം ഷെഫീഖ് ആണ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയത്. സുജിത് ദാസിനും ഡിവൈഎസ്പി വിവി ബെന്നി ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കും എതിരെയാണ് വീട്ടമ്മ ആരോപണവുമായി രംഗത്തെത്തിയത്.

ആരോപണത്തിൽ കേസെടുക്കാനുളള തെളിവില്ലെന്ന് സത്യവാങ്മൂലത്തിൽ പൊലീസ് പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുളള തെളിവുകൾ പോലും ഇല്ല. വീട്ടമ്മയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവ ഉൾപ്പെടെ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതുപോലുളള വ്യാജപരാതികളിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വീട്ടമ്മയുടെ പരാതിയിൽ പൊലീസ് തെളിവെടുപ്പും പരിശോധനകളും നടത്തിയിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ആരോപണ വിധേയനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചിരുന്നു. അപ്പോൾ അദ്ദേഹം കോയമ്പത്തൂരിൽ ആയിരുന്നു. എസ്പി അടക്കമുളളവരുടെ ഡ്യൂട്ടി രജിസ്റ്ററുകളും പരിശോധിച്ചു. ഇതിലൊന്നും വീട്ടമ്മ പറഞ്ഞതിനോട് പൊരുത്തപ്പെടുന്ന തെളിവുകൾ ഇല്ല.

സംഭവത്തിന് ശേഷം മലപ്പുറത്ത് നിന്ന് കോട്ടയ്‌ക്കലിലേക്ക് പോയത് എങ്ങനെയാണെന്ന് പൊലീസ് വീട്ടമ്മയോട് ആരാഞ്ഞിരുന്നു. ഒരു തവണ ഓട്ടോയ്‌ക്കാണെന്ന് പറഞ്ഞ ഇവർ പിന്നീട് ബസിലാണെന്നും പറഞ്ഞു. സംഭവം നടന്ന സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ മൊഴി നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പിവി അൻവർ സുജിത് ദാസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് വീട്ടമ്മ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ സിഐ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്ന് ആയിരുന്നു ഇവരുടെ ആരോപണം. സുജിത്തിനെതിരെ പിവി അൻവർ രംഗത്ത് വന്നതോടെയാണ് തനിക്ക് ഇക്കാര്യം പറയാൻ ധൈര്യം ലഭിച്ചതെന്ന് ആയിരുന്നു വീട്ടമ്മയുടെ വിശദീകരണം. എന്നാൽ പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ വീട്ടമ്മ ഉൾപ്പെടെയുളളവർ നിയമ നടപടി നേരിടേണ്ടി വരുന്ന സ്ഥിതിയാണ്.

Tags: മലപ്പുറം എസ്പിസുജിത് ദാസ്ബലാത്സംഗ ആരോപണംഡിവൈഎസ്പി വിവി ബെന്നി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies