സ്റ്റാലിൻ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെയുള്ള സിംഹ ഗർജ്ജനം; ആർഎസ്എസ് തമിഴ്നാട്ടിലുടനീളം പഥസഞ്ചലനം നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിൻ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെയുള്ള സിംഹ ഗർജ്ജനം; ആർഎസ്എസ് തമിഴ്നാട്ടിലുടനീളം പഥസഞ്ചലനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സ്റ്റാലിൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ അടിച്ചമർത്തൽ നീക്കങ്ങളെയും അതിജീവിച്ച് തമിഴ്‌നാട്ടിൽ ആർ എസ് എസ് പഥസഞ്ചലനം അതി വിജയകരമായി നടത്തി.
സംഘ സ്ഥാപനത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് വിജയദശമിയോടനുബന്ധിച്ച് സ്വയം സേവകർ ഞായറാഴ്ച തമിഴ്നാട്ടിലെ 58 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്. ഓരോ സ്ഥലത്തും ആയിരക്കണക്കിന് സ്വയം സേവകരാണ് പൂർണ്ണ ഗണവേഷത്തിൽ മാർച്ചിൽ പങ്കെടുത്തത്.

ആർഎസ്എസിന് ഈ റൂട്ട് മാർച്ചുകൾ നടത്താൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ തമിഴ്‌നാട് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ചെന്നൈയിൽ എഗ്മോർ ഏരിയയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ മറ്റു സ്വയം സേവകർക്കൊപ്പം പഥസഞ്ചലനത്തിൽ ചേർന്നു. ചെന്നൈയിലെ എഗ്മോർ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എൽ മുരുകൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, മധുര, കോയമ്പത്തൂർ, തിരുപ്പൂർ, ശിവഗംഗ, നീലഗിരി, കന്യാകുമാരി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് വലയത്തിലാണ് പഥസഞ്ചലനം നടന്നത്. ചെന്നൈയിൽ തന്നെ എഗ്‌മോർ, താംബരം, മണലി, മേടവാക്കം, പെരമ്പൂർ തുടങ്ങി 7 വ്യത്യസ്‌ത സ്ഥലങ്ങളിൽ റാലികൾ നടന്നതായും ഓരോ സ്ഥലത്തും ആയിരത്തിലധികം സ്വയം സേവകർ ബാൻഡ് വാദ്യങ്ങളോടെ ഘോഷയാത്രയിൽ പങ്കെടുത്തതായും ആർഎസ്എസ് സംസ്ഥാന വക്താവ് നരസിംഹൻ പറഞ്ഞു.

കന്യാകുമാരി ജില്ലയിലെ കളിയക്കാവിളയിൽ രണ്ടായിരത്തിലധികം സ്വയം സേവകർ മൂന്ന് കിലോമീറ്ററിലധികം ദൈർഘ്യമുള്ള പഥസഞ്ചലനപാതയാണ് പിന്നിട്ടത്. പഥസഞ്ചലനത്തിനു ശേഷം എല്ലാ സ്ഥലങ്ങളിലും ഗണവേഷധാരികളും സന്നദ്ധപ്രവർത്തകരും സംഘബന്ധുക്കളും പൊതുയോഗത്തിൽ പങ്കെടുത്തു.

പ്രാദേശിക ഉത്സവമായതിനാൽ തൂത്തുക്കുടി ജില്ലയിൽ മാത്രം പഥസഞ്ചലനം മാറ്റിവെച്ചതായി സംഘ കാര്യകര്തതാക്കൾ അറിയിച്ചു.

പോലീസ് അനുമതിലഭിക്കുന്നതിന് നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് നടത്തിയ റൂട്ട് മാർച്ചിന്റെ വൻ വിജയം വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്.

Tags: RSS route march
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies