നവരാത്രി സ്പെഷ്യൽ ഫോട്ടോ ഷൂട്ടിൽ അതീവ ഗ്ലാമറസായി നടി മിയ ജോർജ്. പുത്തൻ മേക്കോവർ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. കടും മെറൂൺ ധാവണിയിലാണ് താരം എത്നിക് ലുക്കിലെത്തിയത്. ഗോൾഡൻ ബ്ലാക്ക് ബോർഡറുള്ള ധുപ്പട്ടയും താരം അണിഞ്ഞിട്ടുണ്ട്. ആഭരണങ്ങളായി ആൻഡിക് പീസായ അരഞ്ഞാണവും നെക്സലേസുമാണ് നടി ധരിച്ചിരിക്കുന്നത്.
അവിനാഷാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. രശ്മി മുരളീധരൻ സ്റ്റൈൽ ചെയ്തിരിക്കുന്ന മിയയുടെ മേക്കപ്പിന് പിന്നിൽ ശ്രുതി സായിയാണ്. നവരാത്രി സീരിസിലെ അവസാനത്തേത് എന്നു പറഞ്ഞാണ് നടി ചിത്രങ്ങൾ പങ്കുവച്ചിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോ ഫോട്ടോഗ്രാഫറും പങ്കിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രങ്ങൾക്ക് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്.
അതേസമയം താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ആസിഫ് അലിയുടെ തലവനാണ്. വെബ് സീരിസായ ജയ് മഹേന്ദ്രനിലും മിയ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
View this post on Instagram
“>
View this post on Instagram
“>