പാലേരി മാണിക്യം കഴിഞ്ഞു; ഇനി 'ഒരു വടക്കൻ വീരഗാഥ'; ചിത്രം റീ റിലീസ് ചെയ്യുന്നുവെന്ന് മമ്മൂട്ടി 
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലേരി മാണിക്യം കഴിഞ്ഞു; ഇനി ‘ഒരു വടക്കൻ വീരഗാഥ’; ചിത്രം റീ റിലീസ് ചെയ്യുന്നുവെന്ന് മമ്മൂട്ടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 07:40 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. അടുത്തിടെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ വൻ പരാജയമായി തീർന്നിരുന്നു. 15 വര്‍ഷത്തിന് ഇപ്പുറം 4കെ, അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. ഒക്ടോബര്‍ 4-ന് സിനിമ റീ റിലീസ് ചെയ്തു. എന്നാല്‍ സിനിമയുടെ റിലീസ് പലയിടത്തും മുടങ്ങി. സിനിമയുടെ ഒറ്റ ടിക്കറ്റ് പോലും വിറ്റ് പോകാതെ ആയതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സലായത്. ഇതിന് പിന്നാലെ ‘ഒരു വടക്കൻ വീരഗാഥ’ കൂടി റീ റിലീസിന് എത്തുകയാണ്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘മാറ്റിനി നൗ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും തിയേറ്ററുകളിൽ എത്തുന്ന കാര്യം മമ്മൂട്ടി പങ്കുവെച്ചത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ…

“മലയാള സിനിമയ്‌ക്കും, പ്രത്യേകിച്ച് എനിക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. പ്രിയപ്പെട്ട എംടി തിരക്കഥ എഴുതി, ഹരിഹരൻ സാർ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമ്മിച്ച 1984 റിലീസ് ചെയ്ത സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടുകൂടി റിലീസ് ചെയ്യപ്പെടുകയാണ്”.

“സിനിമ 4-കെ അറ്റ്മോസിൽ റിലീസാവണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവിജി. ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചിരുന്നു അതിനെപ്പറ്റി. അന്ന് എന്തുകൊണ്ടും നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ സ്വപ്നം മക്കൾ സാക്ഷാത്കരിക്കുകയാണ്”-മമ്മൂട്ടി പറഞ്ഞു.

Tags: MAMMOOTTYOru vadakkan veeragatha
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies