കിട്ടുന്നത് സെക്കൻഡ്-ഹാൻഡ്; അമിത ചാർജിംഗ്, നിർമ്മാണ തകരാർ; ഒല ഇ-സ്‌കൂട്ടറിനെതിരെ ഒരു വർഷത്തിൽ 10,644 പരാതികൾ; നോട്ടീസയച്ച് കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിട്ടുന്നത് സെക്കൻഡ്-ഹാൻഡ്; അമിത ചാർജിംഗ്, നിർമ്മാണ തകരാർ; ഒല ഇ-സ്‌കൂട്ടറിനെതിരെ ഒരു വർഷത്തിൽ 10,644 പരാതികൾ; നോട്ടീസയച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 10:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ഒല ഇലക്ട്രിക്കി’ന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഒരു വർഷത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ‘ഒല’യ്‌ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ടുകൾ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) യാണ് ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.

സേവനത്തിലെ പോരായ്മ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ഉപഭോക്തൃ അവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകൾ ഒല ഇലക്ട്രിക് ലംഘിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

2023 സെപ്തംബർ 1 നും 2024 ഓഗസ്റ്റ് 30 നും ഇടയിൽ, ഉപഭോക്തൃകാര്യ വകുപ്പ് നിയന്ത്രിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ ഒലയുടെ ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 10,644 പരാതികൾ രേഖപ്പെടുത്തി. സേവനത്തിൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട് 3,389 കേസുകളും, ഡെലിവറി കാലതാമസവുമായി ബന്ധപ്പെട്ട 1,899 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 1,459 പരാതികൾ കമ്പനിയുടെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെയാണ്.

വാഹനങ്ങളിലെ നിർമ്മാണ തകരാറുകൾ, സെക്കന്റ്-ഹാൻഡ് സ്കൂട്ടറുകൾ ഡെലിവറി ചയ്യുന്നു, ബുക്കിങ് കാൻസൽ ചെയ്തിട്ടും പണം തിരികെ ലഭിക്കുന്നില്ല, സർവീസ് ചെയ്തതിനുശേഷവും നിരന്തരം പ്രശ്നങ്ങൾ, അമിത ചാർജിംഗ്, ബാറ്ററിയിൽ പതിവ് തകരാറുകൾ തുടങ്ങിയ പരാതികളാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കെതിരെ വ്യാപകമായി ഉയർന്നുവരുന്നത്. വിഷയത്തിൽ ഒല ഇലക്ട്രിക് പ്രതികരിച്ചിട്ടില്ല.

Tags: e-scooterscomplaintsOla Electricconsumer rights violationsshow cause notice
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies