ന്യൂഡൽഹി: കർഷകരെ സേവിക്കുന്നത് ദൈവത്ത് ആരാധിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര കാർഷികമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരും, കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കർഷകരെ കാണാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന, കേന്ദ്ര സർക്കാരുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് ഗൗരവത്തോടെ പരിഗണിക്കുമെന്നും കർഷകരുടെ ക്ഷേമത്തിനായി ഏറ്ററ്റം വരെ പോകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. കർഷക സൗഹൃദമാണ് പ്രധാനമന്ത്രിയുടെ നയങ്ങളെന്നും കർഷകരുമായുള്ള കൂടിക്കാഴ്ച അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിൽ നിർണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വികസനപരമായ മുന്നേറ്റങ്ങൾ നടക്കുകയാണ്. കൃഷി വികാസ് യോജന, വിള ഇൻഷുറൻസ് പദ്ധതി ഉൾപ്പടെ നിരവധി പദ്ധതികളാണ് കർഷകർക്കായി സജ്ജമാക്കിയിട്ടുള്ളത്.