ഹാട്രിക് ഹരിയാന! Exit Poll ഫലം തവിടുപൊടി; ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാട്രിക് ഹരിയാന! Exit Poll ഫലം തവിടുപൊടി; ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

ഇത്തവണ കാവിനിറമുള്ള ലഡു വാങ്ങി സ്റ്റോക്ക് വച്ചിരുന്നത് എഐസിസി ആസ്ഥാനത്തെ കോൺ​ഗ്രസുകാരായിരുന്നു. എക്സിറ്റ് പോൾ ഫലം ബിജെപിക്ക് ​പ്രതികൂലമായതിനാൽ ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു കോൺഗ്രസ്. ഹരിയാനയിൽ തിരിച്ചുവരവ് ഉറപ്പിച്ച INCക്ക് അക്ഷരാർത്ഥത്തിൽ കരണത്ത് അടികിട്ടിയ അവസ്ഥയായി. അത്രമേൽ അപ്രതീക്ഷിതമാവുകയാണ് ജനവിധി.

ഹരിയാനയിൽ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നത് 2014ലായിരുന്നു. പത്ത് വർഷം തുടർച്ചയായി ഭരണം. രണ്ട് തവണ ഒരേസർക്കാർ അധികാരത്തിലിരിക്കുമ്പോൾ സ്വാഭാവികമായും അടുത്ത അവസരം പ്രതിപക്ഷത്തിന് ലഭിക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും വന്നുചേരും. ഭരണവിരുദ്ധവികാരം ഒരു വിഭാ​ഗം ജനങ്ങളിൽ അലയടിച്ചിട്ടുണ്ടാകാം. എക്സിറ്റ് പോൾ ഫലങ്ങളാകട്ടെ ബിജെപിക്ക് തിരിച്ചടി ഉറപ്പിക്കുന്നു. ഇതിലും മികച്ച അവസരം ഒരു പ്രതിപക്ഷത്തിനും ഇനി ലഭ്യമാകാൻ പോകുന്നില്ല. മുഖ്യമന്ത്രി പദം ഉറപ്പിച്ച് കോൺ​ഗ്രസ് നേതാവ് ഭൂപീന്ദ​ർ ഹൂഡയും മുന്നോട്ട്. ഈ സാഹചര്യത്തിലായിരുന്നു ബിജെപിയെ പരിഹസിച്ച് കാവി ലഡുവുമായി എഐസിസി ആസ്ഥാനം സജ്ജമായിരുന്നത്. എന്നാൽ ജനവിധി ചതിച്ചു.

ഏറ്റവും മികച്ച സർക്കാരിന് മാത്രമേ തുടർച്ചയായി മൂന്നാമതും അധികാരം ഉറപ്പിക്കാൻ സാധിക്കൂവെന്നത് വ്യക്തം. എക്സിറ്റ് പോൾ ഫലം പ്രതികൂലമായപ്പോഴും ആത്മവിശ്വാസം കൈവിടാതെ നയാബ് സിം​ഗ് സൈനി തുടർന്നത് രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമായിട്ടായിരുന്നില്ല, മറിച്ച് കഴിഞ്ഞ പത്ത് വർഷം ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വികസനപ്രവർത്തനങ്ങൾക്ക് ജനം മാർക്ക് നൽകുമെന്ന ആത്മവിശ്വാസമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പിന്തുണ നൽകി ഹരിയാന അനു​ഗ്രഹിക്കുമെന്ന പൂർണവിശ്വാസമായിരുന്നു സംസ്ഥാന സർക്കാരിന്. അത് സാധൂകരിക്കുന്ന ഫലങ്ങൾ ഉച്ചയോടെ ലഭിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെയുള്ള 90 സീറ്റിൽ 49 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലീഡ് നില തുടരുകയും ചെയ്യുന്നു. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന് 35 സീറ്റുകളിൽ മാത്രമാണ് ലീഡ്. അതായത് കേവലഭൂരിപക്ഷവും കടന്ന് മൂന്ന് സീറ്റുകൾ കൂടി ലീഡ് ചെയ്യുകയാണ് ബിജെപി. കഴിഞ്ഞതവണ ജെജെപിയുടെ പിന്തുണയോടെ ബിജെപി അധികാരത്തിൽ എത്തിയെങ്കിൽ ഇത്തവണ കേവലഭൂരിപക്ഷവും കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്നതാണ് കാഴ്ച.

ഏഴ് എക്സിറ്റ് പോൾ ഫലങ്ങളിലും 55 സീറ്റുകളായിരുന്നു കോൺ​ഗ്രസിന് പ്രവചിച്ചിരുന്നത്. സർവേ ഫലങ്ങളെ ഭിത്തിയിൽ തേച്ചൊട്ടിച്ച് ബിജെപി മുന്നേറുമ്പോൾ തുടർച്ചയായി മൂന്നാമതും അധികാരം ഉറപ്പിക്കുകയാണ് രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ പാർട്ടി.

Tags: CongressBJPharyanaHaryana assembly election
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies