'എക്സിറ്റ'ടിച്ച് കോൺ​ഗ്രസ്!! ഹരിയാനയ്ക്ക് 'പാപ്പാൻ' ബിജെപി തന്നെ; ചരിത്രനേട്ടം കൊയ്ത് '200 ദിവസത്തെ മുഖ്യമന്ത്രി'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എക്സിറ്റ’ടിച്ച് കോൺ​ഗ്രസ്!! ഹരിയാനയ്‌ക്ക് ‘പാപ്പാൻ’ ബിജെപി തന്നെ; ചരിത്രനേട്ടം കൊയ്ത് ‘200 ദിവസത്തെ മുഖ്യമന്ത്രി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മുൻപും, നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപും ഹരിയാന സർക്കാരിന്റെ തലപ്പെത്തിയ നേതാവായിരുന്നു നയാബ് സിം​ഗ് സൈനി. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന് പകരം ചുമതലയിലെത്തി 200 ദിവസം പിന്നിട്ട നയാബ് സിം​ഗ് സൈനിയെ കാത്തിരുന്നതാകട്ടെ അസംബ്ലി ഇലക്ഷനിലെ അത്യുജ്ജല വിജയവും.

കേന്ദ്രമന്ത്രി ചുമതല ലഭിച്ചതിന് പിന്നാലെ മനോഹർ ലാൽ ഘട്ടറിന് രാജിവെക്കേണ്ടി വന്നതോടെയായിരുന്നു തൽസ്ഥാനത്തേക്ക് സൈനി കടന്നുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് അറുപത് ദിവസം മുൻപായിരുന്നു തലപ്പത്ത് കാതലായ മാറ്റം നടന്നതെന്നതും ശ്രദ്ധേയമാണ്. 2 മാസത്തിനകം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വേണ്ടത്ര വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. അഞ്ച് സീറ്റുകളിൽ ഒതുങ്ങിയെന്നത് പാർട്ടിക്ക് നിരാശയുണ്ടാക്കി. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായി ലോക്സഭാ ഫലത്തെ പലരും കണക്കാക്കുകയും ചെയ്തു. എന്നാൽ ജനവിധി മറ്റൊന്നായിരുന്നു. മുൻ അസംബ്ലി തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയേക്കാൾ കൂടുതൽ വോട്ടുകളും സീറ്റുകളും നേടി അധികാരത്തിൽ തുടരാനുള്ള യോ​ഗമാണ് ഹരിയാന ജനത നൽകിയത്.

എക്സിറ്റ് പോൾ ഫലം കൂടി വന്നതോടെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച കോൺ​ഗ്രസ് നേതാവ് ഭൂപീന്ദർ സിം​ഗ് ഹൂഡ, ഒരിക്കൽ നയാബ് സിം​ഗ് സൈനിയെ പരിഹസിച്ചത് ‘ഡമ്മി മുഖ്യമന്ത്രി’യെന്ന് വിശേഷിപ്പിച്ചായിരുന്നു. പത്ത് വർഷം തുടർച്ചയായി ഭരിക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് പ്രത്യാശിച്ച ഹൂഡയ്‌ക്കും അണികൾക്കും കനത്ത തിരിച്ചടി നൽകി താനാരാണെന്ന് ജനവിധിയിലൂടെ തെളിയിച്ചിരിക്കുകയാണ് നയാബ് സിം​ഗ് സൈനി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണങ്ങളിലെല്ലാം ബിജെപി ഉയർത്തിക്കാട്ടിയ നേതാവും നയാബ് സിം​ഗ് ആയിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ നേതൃപാടവവും ഉത്തരവാദിത്വബോധവും ഭരണവിരുദ്ധ വികാരം അതിജീവിക്കാൻ വലിയ പങ്കുവഹിച്ചുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കർഷകപ്രക്ഷോഭം, ​ഗുസ്തിക്കാരുടെ ആരോപണങ്ങൾ, അ​ഗ്നിപഥിനെതിരായ വിമർശനങ്ങൾ തുടങ്ങി പ്രതിപക്ഷം ആയുധമാക്കിയ എല്ലാ വിഷയങ്ങളിലും കൃത്യമായ മറുപടി നൽകി, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞുവെന്നതിന്റെ തെളിവ് കൂടിയാണ് ഹരിയാനയിലെ ഹാട്രിക് വിജയം.

ഉച്ചയ്‌ക്ക് മൂന്നര വരെയുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുമെന്ന് മോഹിച്ച കോൺ​ഗ്രസിന് 36 സീറ്റുകളിൽ ലീഡുനില ഒതുങ്ങേണ്ടി വന്നു. എന്നാൽ കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് ബിജെപി.

 

Tags: haryanaHaryana Chief MinisterNayab Singh SainiHaryana assembly election
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies